Post Header (woking) vadesheri

കണ്ണന്താനത്തിന് പകരം വി മുരളീധരൻ കേന്ദ്ര മന്ത്രിയാകും .

Above Post Pazhidam (working)

ദില്ലി: കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് വി മുരളീധരൻ കേന്ദ്ര മന്ത്രിയാകും. നിലവിൽ കേന്ദ്ര മന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് വി മുരളീധരനെ പരിഗണിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരൻ.
ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത് .

Ambiswami restaurant

കേരളത്തിൽ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. ന്യൂനപക്ഷ പ്രാതിനിധ്യം എന്ന നിലയ്ക്കാണ് അൽഫോൺസ് കണ്ണന്താനത്തെ കഴിഞ്ഞതവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. എന്നാൽ ഇതുവരെ കേന്ദ്ര മന്ത്രിസഭയിലെ പങ്കാളിത്തത്തെ കുറിച്ച് കണ്ണന്താനത്തിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കി തന്നെയാണ് വി മുരളീധരനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം.

. വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.നിയുക്ത മന്ത്രിമാരെ നാലരയ്ക്ക് പ്രധാനമന്ത്രി കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. സഖ്യകക്ഷികള്ക്ക് ഒരു മന്ത്രിസ്ഥാനം വീതം നല്കാണമെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകില്ല. അമിത് ഷാ മോദിയുമായി ഇന്ന് രാവിലെയും അവസാനവട്ട ചര്ച്ച്കള്‍ നടത്തിയിരുന്നു. മോദിയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

Second Paragraph  Rugmini (working)

പുതിയ മന്ത്രിസഭയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റ് മന്ത്രിമാര്‍ ഇവരൊക്കെയാണ്, രാജ്‌നാഥ് സിങ്, നിര്മില സീതാരാമന്‍, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍, രാമദാസ് അതാവ്‌ലേ, പ്രഹ്ലാദ് ജോഷി, മുക്താര്‍ അബ്ബാസ് നക്വി, ബാബുല്‍ സുപ്രിയോ, നിത്യാനന്ദ റായ്, സഞ്ചീവ് ബലിയാന്‍, അനുപ്രിയ പട്ടേല്‍, തവര്‍ ചന്ദ് ഗെഹ്ലോത്, ഹര്സിംരറത്ത് കൗര്‍, സദാനന്ദ ഗൗഡ, കിരണ്‍ റിജിജു, മന്സൂിഖ് മന്താവ്യ, റാവു ഇന്ദ്രജിത് സിങ്.

പുതുമുഖങ്ങളായി ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആര്‍.സി.പി റായ്, സുരേഷ് അങ്ഗടി, കിഷന്‍ റെഡ്ഡി, പ്രഹ്ലാദ് ജോഷി, പുരുഷോത്തം റുപ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.<

Third paragraph