
ശ്രീ മക്കാലിക്കാവ് ക്ഷേത്രത്തിൽ വിഗ്രഹം കവർന്നു .

കുന്നംകുളം: തെക്കേപ്പുറം ശ്രീ മക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിൽ വിഗ്രഹം കവർന്നു . ക്ഷേത്രത്തിലെ പ്രതിഷ്ഠയായ 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളിയുടെ ശംഖും ഉൾപ്പെടെയാണ് മോഷ്ടാവ് കവർന്നത്.വെള്ളിയാഴ്ച പുലർച്ചയോടെ ക്ഷേത്രത്തിലെ ശാന്തി അമ്പലം തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച വിവരം പുറത്തറിയുന്നത്.


ക്ഷേത്രത്തിൽ സിസിടിവി ക്യാമറയുണ്ടെങ്കിലും, അതിന്റെ മുകളിൽ പട്ടുചുറ്റിയ ശേഷമാണ് മോഷ്ടാവ് വിഗ്രഹം കവർന്നിട്ടുള്ളത്. വിവരമറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തി. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.
അതേസമയം,

ഏതാനും ദിവസങ്ങൾക്ക് മുൻപ് മക്കാലിക്കാവ് അമ്പലത്തിന് സമീപമുള്ള വാഴപ്പിള്ളി കുടുംബ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. അവിടെ നാല് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ താലിയും നാല് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. അന്ന് എഴുപനായിരം രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നത്. മേഖലയിൽ മോഷണം പതിവായ സാഹചര്യത്തിൽ പോലീസ് രാത്രികാല പെട്രോളിംഗ് ഉൾപ്പെടെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
