728-90

ഗുരുവായൂരിൽ ശ്രീപതി ഇന്ദ്ര പ്രസ്ഥയടക്കം അഞ്ചോളം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

Star

ഗുരുവായൂർ : ഗുരുവായൂരിലെ പ്രമുഖ ഹോട്ടലുകളിൽ ഒന്നായ മമ്മിയൂർ ശ്രീപതി ഇന്ദ്രപ്രസ്ഥ അടക്കം അഞ്ച് ഹോട്ടലുകളിൽ നിന്നും ഒരു ഫ്രൂട്ട് സ്റ്റാളിൽ നിന്നും പഴകിയതും ഉപയോഗ ശൂന്യമായതുമായ ഭക്ഷ്യവസ്തുക്കൾ നഗര സഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു .

damage food sreepathi

നക്ഷത്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന ശ്രീപതി ഇന്ദ്രപ്രസ്ഥയിൽ നിന്ന് കേടായ പോത്തിറച്ചി ,പഴകിയ മീൻ കറി പുഴുങ്ങിയമുട്ട ചപ്പാത്തി ചോറ് എന്നിവ പിടിച്ചെടുത്തു . ശ്രീപതിക്ക് പുറമെ കിഴക്കേ നടയിലെ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടൽ ബോബി, ബനാന ലീഫ്, കോയാബസാറിലെ ഹോട്ടൽ അമീൻ, പടിഞ്ഞാറെ നടയിലെ രവീന്ദ്ര ഫ്രൂട്ട്‌സ്, കെ എസ് ആർ റ്റി സി കാന്റീൻ, എന്നിവിടങ്ങയിൽ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടി കൂടി . രവീന്ദ്ര ഫ്രൂട്ട്സിൽ നിന്ന് രണ്ടു ദിവസം മുൻപും കേടായ പഴങ്ങൾ പിടി കൂടിയിരുന്നു .നഗരസഭാ ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ മൂസക്കൂട്ടിയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ മേഘനാഥൻ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ എസ് പ്രദീപ് എന്നിവർ പരിശോധനാസംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബാർ ഹോട്ടലായ സോപാനം ഹെറിറ്റജിൽ നിന്നും ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടർന്ന് 30,000 രൂപ പിഴ ഈടാക്കി .