മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ തുലാഭാരം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പ ദർശനത്തിനായി മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ ഗുരുവായൂരെത്തി. കണ്ണനെ തൊഴുത് പ്രാർത്ഥിച്ചു വെണ്ണ കൊണ്ട് തുലാഭാരവഴിപാടും  നടത്തി. ലീഡർ കെ കരുണാകരന് ശേഷം ആദ്യ മായാണ് ഒരു മുഖ്യമന്ത്രി ഗുരുവായൂരിൽ ദർശനം നടത്തിയത്
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹമെത്തിയത്. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

Poonthanam

ദേവസ്വം ചെയർമാൻ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ചു വരവേറ്റു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി ശ്രീഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം ലഭിച്ച നിറവിലായിരുന്നു.

Vasudev Inn
Rugmani 700-200

വെണ്ണ കൊണ്ടായിരുന്നു തുലാഭാരം വഴിപാട്. 71 കിലോഗ്രാം വെണ്ണ വേണ്ടി വന്നു. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം ശീലമാക്കിയ ഭക്തനാണ് .വി.ഡി.സതീശൻ.
റവന്യൂ മന്ത്രി എ പി അനിൽകുമാറിൻ്റെ മകൻ്റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.

First Paragraph Jitesh panikar (working)