Post Header (woking) vadesheri

ഉഴവൂർ വിജയൻ അനുസ്മരണം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : എൻ. സി. പി. ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ. സി. പി. മുൻ സംസ്ഥാന പ്രസിഡന്റും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കർമ്മനിരതനുമായിരുന്ന ഉഴവൂർ വിജയന്റെ അഞ്ചാംഅനുസ്മരണം സംഘടിപ്പിച്ചു . അദ്ദേഹത്തിന്റെ ച്ഛായ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണയോഗം എൻ. സി. പി.ജില്ല ജനറൽ സെക്രട്ടറി വിശാലാക്ഷി മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

ബ്ലോക്ക് പ്രസിഡന്റ് ഇ.പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ സി. കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എം കെ ഷംസുദ്ദീൻ, എ.എസ് ഷിഹാബ്,കെ. ആർ. സുനിൽ, പി. പി. ജാബിർ, കെ. ബാലകൃഷ്ണൻ, കെ. വി. ബാബു, നിശ വർമ്മ, എ. കെ. ജനാർദ്ദൻ, അലിക്കുട്ടി വാലിയിൽ, കെ. രമേശ്, ശ്രീനിവാസൻ വട്ടേക്കാട്, എ. കെ. വിനോദ് എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)