Above Pot

ജില്ലാ കളരി പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉണ്ണി ഗുരുക്കളെ 15 ന്ആദരിക്കുന്നു

ഗുരുവായൂർ : രാജ്യം പത്മശ്രീ നൽകി ആദരിച്ച സി ശങ്കര നാരായണ മേനോനെ ( ഉണ്ണി ഗുരുക്കൾ) തൃശൂർ ജില്ലാ കളരി പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിക്കുന്നു . ഞായറാ ഴ്ച വൈകീട്ട് നാലിന് ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങ് എം എൽ എ എൻ കെ അക്ബർ ഉത്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

Astrologer

നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് അധ്യക്ഷത വഹിക്കും .തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബ ശിവൻ മുഖ്യാതിഥി ആകും . ജില്ലാ സംസ്ഥാന ദേശീയ മത്സരങ്ങളിലെ വിജയികൾ ആയവരെ ആദരിക്കും . തുടർന്ന് കലാ പരിപാടികളും കളരിപ്പയറ്റും അരങ്ങേറും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർ മാൻ ജി സത്യപ്രകാശ് ,കെ പി ദിനേശൻ ,ദിനേശ് , പ്രഹ്ലാദൻ എന്നിവർ പങ്കെടുത്തു

Vadasheri Footer