Header 1 = sarovaram
Above Pot

ഗുരുവായൂരിൽ “ഉച്ചക്കൊരു പൊതിച്ചോർ” ഞായറാഴ്ച്ച മുതൽ

ഗുരുവായൂര്‍ : ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഉച്ചക്ക് ഒരു പൊതിച്ചോര്‍ പദ്ധതിയുടെ ഉദ്ഘാടനവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 ന് ഇരിങ്ങപ്പുറത്തുള്ള ക്ലബ്ബിന്റെ സ്ഥലത്ത് നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ശിലാസ്ഥാപനം നിര്‍വ്വഹിക്കും. 11.30 ന് കൈരളി ജംഗ്ഷനില്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് പൊതിച്ചോര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. നടന്‍ ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയാകും. നിരാലംബരായവരുടെ വിശപ്പകറ്റാനായി ദിവസവും നിശ്ചിത എണ്ണം പൊതിച്ചോറുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണിത്. കൈരളി ജംഗ്ഷനില്‍ നഗരസഭ പാര്‍ക്കിംഗ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള ഭക്ഷണ പെട്ടിയില്‍ ദിവസവും ഉച്ചക്ക് ജനകീയ ഹോട്ടലില്‍ നിന്ന് എത്തിക്കുന്ന പൊതിച്ചോര്‍ വയ്ക്കും. ഇതില്‍ നിന്ന് ആവശ്യക്കാര്‍ക്ക് പൊതിച്ചോറ് എടുക്കാം. ഘട്ടംഘട്ടമായി പൊതിച്ചോറിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് ആര്‍.ജയകുമാര്‍, സെക്രട്ടറി എം.എ. ആസിഫ്, ഭാരവാഹികളായ പി.മുരളീധരന്‍, പി.എം.ഷംസുദീന്‍, പി.സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Vadasheri Footer