Madhavam header
Above Pot

കള്ളനോട്ടുകളുമായി യുവാവ് അറസ്റ്റിൽ.

തൃശൂർ : കള്ളനോട്ടുകളുമായി യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ ലോകമാലേശ്വരം ഒല്ലാശേരി വീട്ടിൽ ശരതിനെ (31) ആണ് സിറ്റി പൊലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ഷാഡോ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 100 രൂപയുടെയും 500 രൂപയുടെയും കള്ളനോട്ടുകൾ പിടികൂടി. നിരവധി കേസുകളിലെ പ്രതിയാണ് ശരത്. ചില്ലറ വിൽപ്പന നടത്തിവരുന്ന ലോട്ടറികാർക്കും ബാറുകളിലും കള്ളനോട്ട് ലഭിക്കുന്നുവെന്ന അന്വേഷണത്തിലാണ് ശരത് കുടുങ്ങിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ ഉപദ്രവിച്ച കേസ് കൂടാതെ എറണാകുളത്തും തൃശ്ശൂരും ആയി നിരവധി കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും പ്രതിയായ ശരത് ഈ കഴിഞ്ഞ ഭരണി ഉത്സവത്തിൽ തല്ല് ഉണ്ടാക്കിയതിനെ തുടർന്ന് ഒളിവിലായിരുന്നു

Vadasheri Footer