ജോലിയിൽ വീഴ്ച വരുത്തി , രണ്ട് പാപ്പാന്മാരെ ഗുരുവായൂർ ദേവസ്വം സസ്‌പെന്റ് ചെയ്തു .
ഗുരുവായൂർ : ജോലിയിൽ വീഴ്ച വരുത്തിയ രണ്ട് ആനപാപ്പാന്മാരെ ഗുരുവായൂർ ദേവസ്വം സസ്‌പെന്റ് ചെയ്തു . ദേവദാസ് എന്ന ആനയുടെ പാപ്പാന്‍ ശിവരാമന്‍, അനന്തനാരായണന്‍ എന്ന ആനയുടെ പാപ്പാന്‍ എന്‍.പി ഗണേശ്കുമാര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഗുരുവായൂര്‍ ദേവസ്വത്തില്‍ മേലുദ്യോഗസ്ഥരെ അനുസരിക്കാ തിരിക്കുകയും കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തുകയും ചെയ്തതിനാണ് സസ്‌പെൻഷൻ
കഴിഞ്ഞ 16ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശീവേലിക്കും തൃശൂര്‍ പൂരത്തിനും ദേവദാസ് എന്ന ആനയെ എഴുന്നള്ളിപ്പിന് അയച്ചപ്പോഴും മേലുദ്യോഗസ്ഥരെ അനുസരിക്കാതെ ഡ്യൂട്ടിയില്‍ നിന്ന് വിട്ട് നിന്നതിനാണ് ശിവരാമനെ സസ്പെന്റ് ചെയ്തത്.
മദപ്പാട് കാലം കഴിഞ്ഞിട്ടും അനന്തനാരായണന്‍ എന്ന ആനയെ അഴിക്കാതെ ദേവസ്വം ഭരണസമിതിയുടെയും മേലുദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തതിനാണ് ഗണേശ്കുമാറിനെ സസ്പന്റ് ചെയ്തത്.
മദപ്പാടില്‍ നിന്ന് അഴിക്കാത്തതുമൂലം ആനക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.
ഗുരുവായുർ ദേവസ്വത്തിൽ 64 ആനകൾ ഉണ്ടായിരുന്ന കാലത്തുള്ള സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും ഉള്ളത് . ദേവസ്വത്തിലെ ആനകൾ പാപ്പാന്മാരുടെ അശ്രദ്ധമൂലം ഉണ്ടായ അസുഖങ്ങൾ കാരണം മരണപ്പെട്ടു ഇപ്പോൾ 48 എത്തി നിൽക്കുകയാണ് .എങ്കിലും പഴയ കണക്കിൽ തന്നെയാണ് ജീവനക്കാരെ വിന്യസിച്ചിരിക്കുന്നതത്രെ . ഒരു മാസം ജോലി ചെയ്താൽ പലരും 37 ദിവസത്തെ ശമ്പളമാണ് കൈപ്പറ്റുന്നത് എന്നറിയുന്നു. ഈ വകയിൽ ലക്ഷകണക്കിന് രൂപയാണ് ദേവസ്വത്തിന് നഷ്ടപ്പെടുന്നത്