പറവൂരിൽ ഹോട്ടലുടമയുടെ വീടിനു മുന്നില്‍ മുന്‍ ജീവനക്കാരി തീകൊളുത്തി മരിച്ചു

">

പറവൂര്‍: പിരിച്ചുവിട്ട ഹോട്ടല്‍ ജീവനക്കാരി ഉടമയുടെ വീടിന്റെ പോര്‍ച്ചില്‍ തീകൊളുത്തി മരിച്ചു. മൂത്തകുന്നം മടപ്ളാതുരുത്ത് സ്വദേശി അമ്ബിളിയാണ് (38) ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി മരിച്ചത്. അണ്ടിപ്പിള്ളിക്കാവിലെ അംബി ഹോട്ടല്‍ ആന്റ് കാറ്ററിംഗ് യൂണിറ്റില്‍ മൂന്നു മാസം മുമ്ബുവരെ ജോലി ചെയ്തിരുന്ന അമ്ബിളി, ഹോട്ടലുടമയായ സുധീഷിന്റെ വീട്ടിലെത്തി ആത്മാഹുതി ചെയ്യുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അമ്ബിളിയുടെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെ തീ കെടുത്തി പറവൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശേരി മെഡി. കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു വര്‍ഷം സുധീഷിന്റെ ഹോട്ടലില്‍ ജോലിചെയ്തിരുന്ന അമ്ബിളി, മൂന്നു മാസം മുമ്ബ് പിരിച്ചുവിട്ടതിനു ശേഷം പറവൂരിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുയായിരുന്നു. പിരിച്ചുവിട്ട കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ ജോലിക്കു പോകുന്നുവെന്ന് മകളോടു പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അമ്ബിളിയുടെ ഭര്‍ത്താവ് അനില്‍കുമാര്‍ വ‌ര്‍ഷങ്ങള്‍ക്കു മുമ്ബേ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ വീണ് മരണമടഞ്ഞിരുന്നു. പ്ളസ് ടു വിദ്യാര്‍ത്ഥിനി ആതിരയാണ് മകള്‍.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Sponsors