ഒരുമനയൂരിൽ വനിതാ പഞ്ചായത്ത് അംഗം അടക്കം ബി ജെ പി പ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ടു സി പി എം പ്രവർത്തകർ അറസ്റ്റിൽ

Above article- 1

ചാവക്കാട് ഒരുമനയൂരിൽ വനിതാ പഞ്ചായത്ത് അംഗം അടക്കം രണ്ടു ബി ജെ പി പ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ടു സി പി എം പ്രവർത്തകർ അറസ്റ്റിൽ . ഒരുമനയൂർ, കണ്ണികുത്തി കണ്ടംപുള്ളി വീട്ടിൽ ലോഹിതാക്ഷൻ മകൻ മഹേഷ്‌( 33 ) , മുത്തന്മാവ് കറുത്തേടത്ത് വീട്ടിൽ ജയൻ മകൻ നിബിൻ (22 ) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത് . വഴി വെട്ടുന്ന തർക്കത്തെ തുടർന്ന് ഒരുമനയൂർ മാങ്ങോട്ടുപറമ്പ് പെരുമ്പള്ളി പടിയിൽ താമസിക്കുന്ന ബിജെപി പ്രവർത്തകനായ പൂവന്തറ രാജേഷിന്റെ മകൻ ജീവൻ (19) , പഞ്ചായത്ത് അംഗം സിന്ധു അശോകൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത് . ഗുരുതരമായി പരിക്കേറ്റ ജീവൻ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . ചാവക്കാട് എസ് എച് ഒ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ യു കെ ഷാജഹാൻ, എസ് ഐ സുനിൽ, എസ് ഐ ആനന്ദ് കെ പി, എ എസ് ഐ മാരായ കെ ആർ സജിത്ത്കുമാർ, സുധാകരൻ ബിന്ദുരാജ് സി പി ഒ മാരായ സുബീഷ്, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

Vadasheri Footer