കോൺഗ്രസ് നേതാവ് പാലിയത്ത് ചിന്നപ്പൻ നായരെ അനുസ്മരിച്ചു.

">

ഗുരുവായൂർ : മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയും, പൊതു പ്രവർത്തകനുമായ പാലിയത്ത് ചിന്നപ്പൻനായരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു. അനുസ്മരണ യോഗം മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഒ കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു കെ പി ഉദയൻ , ബാലൻ വാർണാട്ട്, ബാലകൃഷ്ണൻ മടപ്പാട്ടിൽ, സി എസ് സൂരജ്, മേഴ്സി ജോയ്, ഷൈലജ ദേവൻ, പ്രമീള ശിവശങ്കരൻ , സി അനിൽകുമാർ, ഷൈൻ മനയിൽ, സുഷ ബാബു, എ കെ ഷൈമിൽ, ഒ പി ജോൺസൺ, സി മുരളീധരൻ, ബഷീർ കുന്നിക്കൽ, പി എം അബ്ദുൾ വഹാബ് , എൽ സുജിത്ത്കുമാർ, പി എം മുഹമ്മദുണ്ണി. എന്നിവർ സംസാരിച്ചു.

Sponsors