അനധികൃതമായി വിദേശമദ്യം വിൽപന നടത്തുകയായിരുന്ന രണ്ടു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
കുന്നംകുളം : അനധികൃതമായി വിദേശമദ്യം വിൽപന നടത്തുകയായിരുന്ന രണ്ടു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു ചൂണ്ടൽ, വെട്ടുകാട് എന്ന സ്ഥലത്ത് അനധികൃതമായി വിദേശമദ്യം ഓട്ടോയിൽ സൂക്ഷിച്ചു വിൽപ്പന നടത്തിയിരുന്ന ഓട്ടോ ഡ്രൈവർ ചൂണ്ടൽ വെട്ടുകാട് ചൂണ്ടപുരക്കൽ സജീവൻ( 45 ) മണ്ടക്കതിങ്കൽ രജീഷിനെ (45 ) എന്നിവരെയാണ് കുന്നംകുളം എസ് എച് ഒ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് .വചൂണ്ട വെട്ടുകാട് വാഹന പരിശോധനക്കിടെയാണ് സജീവൻ 15 ലിറ്റർ വിദേശ മദ്യവുമായി പിടിയിലായത് വാഹനത്തിൽ ഉണ്ടായിരുന്ന രജീഷ് ഓടി രക്ഷപ്പെട്ടുവെങ്കിലും കാണിപ്പയ്യൂരിൽ വെച്ച് പോലീസിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു . എസ് എച്ച് ഒ യെ കൂടാതെ എസ് ഐ ബാബു, എ എസ് ഐ ഗോകുലൻ, എസ് സി പി ഒ സന്ദീപ്,സി പി ഒ മാരായ സന്ദീപ്,സുമേഷ്, വൈശാഖ്, മെൽവിൻ, വിനോദ്, അബൂബക്കർ, സജയ്,ഹരീഷ്, രഞ്ജിത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു