Header Saravan Bhavan

ബൈക്ക് മോഷണക്കേസിൽ പുതിയറ കവർച്ചകേസിലെ പ്രതി അറസ്റ്റിൽ.

Above article- 1

ചാവക്കാട്: തിരുവത്ര പുതിയറയില്‍ വീട് കുത്തി തുറന്ന് സ്വര്‍ണ്ണം മോഷ്ടിച്ച് രക്ഷപെടാന്‍ കോട്ടപ്പുറത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു.വാടാനപ്പള്ളി രായംമരക്കാര്‍ വീട്ടില്‍ സുഹൈല്‍നെയാണ് എസ്.എച്.ഒ. അനില്‍ ടി.മേപുള്ളിയുടെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്.പുതിയറ വലിയകത്ത് അഷറഫിന്റെ വീട്ടില്‍ നിന്ന് 35 പവന്‍ മോഷ്ടിച്ചു രക്ഷപെടാന്‍ കോട്ടപ്പുറം ഉണ്ണിപിരി വീട്ടില്‍ ഷിറാസിന്റെ വീട്ടില്‍ നിന്ന് ബൈക്ക്ക്മോ ഷ്ടിക്കുകയായിരുന്നു.ഇയാള്‍ നിരവധി മോഷണ കേസുകളിലെ പ്രതിയാണ്.

Vadasheri Footer