728-90

ശക്തമായ കാറ്റിൽ തിരുവത്രയിൽ മരം വീണ് വീട് തകർന്നു

Star

ചാവക്കാട് : തിരുവത്രയിൽ മരം വീണ് ഓടിട്ട വീട്തകർന്നു.തിരുവത്ര അതിർത്തിയിൽ കിറാമൻകുന്ന് റോഡിൽ പുന്ന കുട്ടപ്പന്റെ വീടാണ് തകർന്നത്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും വീടിന് സമീപമുണ്ടായിരുന്ന വലിയ മാവ് നടുമുറിഞ്ഞ് വീഴുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്കിറങ്ങിയോടിയതിനാൽ ആളപായമില്ല. ഓട് വീണ് വീട്ടുസാധനങ്ങൾക്കും കേട്പാട് സംഭവിച്ചിട്ടുണ്ട്. മേൽക്കൂര തകർന്നതിനാൽ വാസയോഗ്യമല്ലാത്ത നിലയിലാണ്