Above Pot

കുന്നംകുളം നിയോജക മണ്ഡലത്തിലെ സ്‌കൂൾ പ്രവേശനോത്സവം

കുന്നംകുളം : കുന്നംകുളം നിയോജക മണ്ഡലത്തിലെ സ്‌കൂൾ പ്രവേശനോത്സവം കടങ്ങോട് പാറപ്പുറം ഗവ. എൽ പി സ്‌കൂളിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് നിർമ്മിച്ച സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമണി രാജൻ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. വി സുമതി മുഖ്യാതിഥിയായി. ചടങ്ങിൽ നവാഗതരെ സ്വീകരിക്കലും സമ്മാനിറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജലീൽ ആദൂർ നിർവഹിച്ചു. എഇഒ സച്ചിദാനന്ദൻ എൽ എസ് എസ് വിജയിക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം കല്യാണി എസ് നായർ, പ്രധാനാധ്യാപിക ബി.കെ. ബീന, എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീമാല, കടങ്ങോട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, അംഗങ്ങൾ, പി ടി എ ഭാരവാഹികൾ പങ്കെടുത്തു.