Madhavam header
Above Pot

ഉദ്യോഗസ്ഥരുടെ അനാസ്ഥ , ദേവസ്വം ആശുപത്രിയിലെ മെഡിക്കൽ മാലിന്യം കൊണ്ട് പോകുന്നത് ഐ എം എ നിറുത്തി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ മാലിന്യം ഐ എം എ എടുക്കത്താതായിട്ട് ഒന്നര മാസമായെന്ന് ആക്ഷേപം .

മാലിന്യം എടുക്കുന്നതിന് ഐ എം എ ക്ക് നൽകേണ്ട പണം നല്കത്തത് കൊണ്ടാണ് മാലിന്യം എടുക്കാത്തതെന്നറിയുന്നു . സംസ്ഥാനത്തെ എല്ലാ ആശുപത്രികളിൽ നിന്നും മെഡിക്കൽ മാലിന്യം എടുക്കുന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് . പാലക്കാട് ഉള്ള ഐ എം എ യുടെ പ്ലാന്റിൽ ആണ് മെഡിക്കൽ മാലിന്യം സംസ്കരിക്കുന്നത് . മെഡിക്കൽ മാലിന്യം ദേവസ്വം ആശുപത്രിയിൽ എടുക്കത്തായതിനെ തുടർന്ന് വലിയ പ്ലാസ്റ്റിക് ബാഗുകളിൽ കെട്ടി സൂക്ഷിച്ചു വെച്ചിരിക്കുകയാണ് . ഇതിൽ നിന്നും രോഗാണുക്കൾ പകരുമോ എന്നാണ് ജീവനക്കാർ ഭയക്കുന്നത് . ദേവസ്വത്തിന് വേണ്ടത്ര പണമുണ്ടായിട്ടു പോലും ഐ എം എ ക്ക് പണം അടക്കാതിരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടാണത്രെ . ആശുപത്രി നടത്തിപ്പിനെ കുറിച്ച് ഒരു ക്കും ചുണ്ണാമ്പും അറിയാത്തവരെ നിയമിച്ചത് കൊണ്ടാണ് ഇത്തരം കൃത്യവിലോപങ്ങൾ അരങ്ങേറുന്നതെന്ന് ആരോപണം ഉണ്ട് .ഇതിനിടെ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് ആശുപത്രി മാനേജ്‌മെന്റ് അറിയുന്ന ആളുകളെ നിയമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട് .

Vadasheri Footer