Header 1 vadesheri (working)

തൃശ്ശൂരിലെ മൂന്ന് നില കെട്ടിടത്തിൽ വൻ അഗ്നിബാധ

Above Post Pazhidam (working)

തൃശൂർ : നഗരത്തിൽ വൻ അഗ്നി ബാധ . ശക്തൻ – കെഎസ്ആര്‍ടിസി റോഡിലെ മൂന്നുനില കെട്ടിടത്തിലാണ് തീ പിടിച്ചത്. ചാക്കപ്പായ് സൈക്കിൾ സ്റ്റോറിന്‍റെ മൂന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. ക്രമേണ താഴെയുള്ള നിലയിലേക്കും തീ പടരുകയായിരുന്നു. തൃശൂരിൽ നിന്നും നാലും പുതുക്കാട് നിന്നും ഒരു യൂണിറ്റ് ഫയർഫോഴ്സും എത്തിയാണ് തീ അണയ്ച്ചത്.

First Paragraph Rugmini Regency (working)

അഞ്ചരയോടെ ഉണ്ടായ തീപിടുത്തം ഒരു മണിക്കൂര്‍ തുടര്‍ന്നു. സൈക്കിളുകളൂം സ്പെയർ പാർട്സുകളും കത്തി നശിച്ചു . താഴത്തെ നിലയിൽ ജോലി ചെയ്തിരുന്ന നാല് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു ഇതിനിടെ തീപിടുത്തം മൂലമുണ്ടായ പുക ശ്വസിച്ച് ഉണ്ടായ ദേഹാസ്വാസ്ഥ്യം മൂലം സമീപ വാസിയായ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി. കുന്നംകുളം സ്വദേശികളുടേതാണ് കെട്ടിടം.

Second Paragraph  Amabdi Hadicrafts (working)