Post Header (woking) vadesheri

തൃശ്ശൂർ ജില്ലയിൽ 320 പേർക്ക് കൂടി കോവിഡ്

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച 320 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 207 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2923 ആണ്. തൃശ്ശൂർ സ്വദേശികളായ 67പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,07,797 ആണ്. 1,04,205 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

Third paragraph

ജില്ലയിൽ തിങ്കളാഴ്ച്ച സമ്പർക്കം വഴി 305 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 08 പേർക്കും, 03 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 35 പുരുഷൻമാരും 18 സ്ത്രീകളും പത്ത് വയസ്സിനു താഴെ 07 ആൺകുട്ടികളും 04 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 165
  2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 222
  3. സർക്കാർ ആശുപത്രികളിൽ – 68
  4. സ്വകാര്യ ആശുപത്രികളിൽ – 159

കൂടാതെ 1989 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
436 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 132 പേർ ആശുപത്രിയിലും 304 പേർ വീടുകളിലുമാണ്.
3650 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2076 പേർക്ക് ആന്റിജൻ പരിശോധനയും, 1418 പേർക്ക് ആർടി-പിസിആർ പരിശോധനയും, 156 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.

ജില്ലയിൽ ഇതുവരെ ആകെ 12,13,925 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
384 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,67,902 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 04 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി