അര്‍ജുനന്‍ മാസ്റ്റര്‍ പുരസ്‌കാരം കലാഭവന്‍ സാബുവിന് സമ്മാനിച്ചു

Above Pot

ഗുരുവായൂര്‍: അര്‍ജുനന്‍ മാസ്റ്ററുടെ സ്മരണക്കായി മ്യൂസിക് ആര്‍ട്ട് സെന്റര്‍ കണ്ടാണശ്ശേരി ഏര്‍പ്പെടുത്തിയ അര്‍ജുനന്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാരം പിന്നണി ഗായകന്‍ കലാഭവന്‍ സാബുവിന് സമ്മാനിച്ചു.10,000 രൂപയും ഫലകവുമടങ്ങിയ പുരസ്‌കാരം തദ്ദേശ വകുപ്പു മന്ത്രി എ.സി.മൊയ്തീനാണ് സമ്മാനിച്ചത്.

കലയില്‍ മതം കൊണ്ടുവരുന്നത് ശരിയല്ലെന്നും മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ വെറുതെയൊന്ന് ചുവടുവെച്ചതിന് കോലാഹലങ്ങള്‍ വേണ്ടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.മാക് പ്രസിഡന്റ് ഡോ.വി.ആര്‍.ബാജി അധ്യക്ഷനായി.കണ്ടാണശ്ശേരിയിലെ പൊതുരംഗത്ത് നിറസാന്നിധ്യമായ ടി.എ.വാമനേയും വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ദേശീയ തലത്തില്‍ വെള്ളി മെഡല്‍ നേടിയ അഭിരാമി അജിത്തിനേയും ആദരിച്ചു.ഇവര്‍ക്ക് എം.എല്‍.എ.മാരായ മുരളി പെരുനെല്ലിയും കെ.വി.അബ്ദുള്‍ ഖാദറും ചേര്‍ന്ന് ഉപഹാരം നല്‍കി.

മാക് സെക്രട്ടറി വി.എസ്.ജവഹര്‍,കെ.ജി.പ്രമോദ്,എന്‍.എസ്.ധനന്‍,കല്ലൂര്‍ ഉണ്ണികൃഷ്ണന്‍,മോഹന്‍ദാസ് ഏലത്തൂര്‍,ശേഖരന്‍ മൂത്തേടത്ത്,കലാഭവന്‍ ശക്തിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് അര്‍ജുന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തികൊണ്ടുള്ള ഗാനമേളയും ഉണ്ടായി.