Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയില്‍ 2,287 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 16.67%

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 2,287 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,659 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,149 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 117 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,24,291 ആണ്. 3,11,346 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.67% ആണ്.

Arya bhavan inner
  ജില്ലയില്‍  വെളളിയാഴ്ച്ച  സമ്പര്‍ക്കം വഴി 2,268 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 160 പുരുഷന്‍മാരും 159 സ്ത്രീകളും പത്ത് വയസ്സിനു താഴെ 78 ആണ്‍കുട്ടികളും 89 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Sarovaram(working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Third paragraph Saravan bhavan

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 258
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 653
സര്‍ക്കാര്‍ ആശുപത്രികളില്‍ – 319
സ്വകാര്യ ആശുപത്രികളില്‍ – 381
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 810

First Paragraph Jitesh panikar (working)

കൂടാതെ 6,441 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,744 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 357 പേര്‍ ആശുപത്രിയിലും 2,387 പേര്‍ വീടുകളിലുമാണ്.

     13,721 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 9,448  പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,103 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 170 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 24,25,597 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


കടങ്ങോട്, അവിണിശ്ശേരി, തളിക്കുളം, നാട്ടിക, വരവൂര്‍, മുണ്ടത്തിക്കോട്, എറിയാട്, പടിഞ്ഞാറെ വെമ്പല്ലൂര്‍, പുത്തൂര്‍ എന്നിവിടങ്ങളില്‍ നാളെ (31ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 48,888 41,546
മുന്നണി പോരാളികള്‍ 39,209 27,177
18-44 വയസ്സിന് ഇടയിലുളളവര്‍ 2,59,938 26,868
45 വയസ്സിന് മുകളിലുളളവര്‍ 8,02,536 4,01,987
ആകെ 11,50,571 4, 97,578

.