Post Header (woking) vadesheri

തൃശൂരിൽ കോവിഡ് താണ്ഡവമാടുന്നു, പകച്ച് ആരോഗ്യവകുപ്പ് . രോഗം സ്ഥിരീകരിച്ചത് 4,013 പേര്‍ക്ക്

Above Post Pazhidam (working)

തൃശൂര്‍ : ജില്ലയില്‍ കോവിഡ് താണ്ഡവമാടുന്നു പകച്ച് ആരോഗ്യവകുപ്പ്, വെളളിയാഴ്ച്ച 4,013 പേര്‍ക്ക് കൂടി ആണ് കോവിഡ്-19 സ്ഥിരീകരിച്ചത് . കോവിഡ് നിയന്ത്രിക്കാൻ ഉയർന്ന ഐ എ എസുകാരനെ നിയമിച്ചിട്ടുണ്ടെങ്കിലും പിടികൊടുക്കാതെ കോവിഡ് കുതിച്ചു പായുകയാണ് സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും കോവിഡ് രോഗ ബാധ കുറയുമ്പോഴാണ് തൃശൂരിൽ കോവിഡ് നിയന്ത്രണാധീതമാകുന്നത് ;

Arya bhavan inner

Second Paragraph  Sarovaram(working)

. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,810 ആണ്. തൃശൂര്‍ സ്വദേശികളായ 60 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,62,574 ആണ്. 4,38,841 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.87% ആണ്. 2,928 പേര്‍ രോഗമുക്തരായി

Third paragraph Saravan bhavan

ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 3,986 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 281 പുരുഷന്‍മാരും 291 സ്ത്രീകളും പത്ത് വയസ്സിനു താഴെ 102 ആണ്‍കുട്ടികളും 101 പെണ്‍കുട്ടികളുമുണ്ട്.

First Paragraph Jitesh panikar (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 200
വിവിധകോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 381
സര്‍ക്കാര്‍ ആശുപത്രികളില്‍ – 271
സ്വകാര്യ ആശുപത്രികളില്‍ – 473
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1019

കൂടാതെ 15,453 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
3,247 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 281 പേര്‍ ആശുപത്രിയിലും 2,966 പേര്‍ വീടുകളിലുമാണ്.

13,436 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,928 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 10,187 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 321 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 31,13,282 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

അണ്ടത്തോട്, പുന്നയൂര്‍, തോന്നൂര്‍ക്കര, കുത്താംമ്പുളളി, വെളളാങ്കല്ലൂര്‍, പൂമംഗലം, വരന്തരപ്പിളളി, തൃക്കൂര്‍, മറ്റത്തൂര്‍, ചൊവ്വന്നൂര്‍, പോര്‍ക്കുളം, പൂക്കോട്, മുണ്ടൂര്‍, പെരുമ്പിലാവ്, ആര്‍ത്താറ്റ്, കാടുക്കുറ്റി, പരിയാരം എന്നിവിടങ്ങളില്‍ നാളെ (18ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ലയില്‍ ഇതുവരെ 30,90,198 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,06,486 പേര്‍ ഒരു ഡോസ് വാക്സിനും, 8,83,712 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.