തൃശ്ശൂർ ജില്ലയിൽ ഇത് വരെ കോവിഡ് ബാധിച്ചത് 6.65 ലക്ഷം പേർക്ക്

Above Post Pazhidam (working)

തൃശ്ശൂർ : ജില്ലയിൽ വ്യാഴാഴ്ച 315 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 181 പേരും വീട്ടു നിരീക്ഷണത്തിലുള്ള 3,421 പേരും ചേർന്ന് 3,917 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്. 912 പേർ രോഗമുക്തരായി. ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,65,567 ആണ്. 6,56,954 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Poonthanam

Vasudev Inn
Rugmani 700-200

വ്യാഴാഴ്ച സമ്പർക്കം വഴി 310 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യ പ്രവർത്തകരായ 03 പേർക്കും, ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ജില്ലയിൽ നിലവിൽ 08 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

First Paragraph Jitesh panikar (working)

5,443 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,964 പേർക്ക് ആന്‍റിജൻ പരിശോധനയും, 2,412 പേർക്ക് ആർടി പിസിആർ പരിശോധനയും, 1,067 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 42,84,525 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.