ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

">

തൃശൂര്‍ : കോവിഡ് രോഗവ്യാപനം തടയുന്നതിനായി വ്യാഴാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്ൻമെൻസ് സോണുകൾ: തൃശൂർ കോർപറേഷൻ ഡിവിഷൻ 28 (മിനി എസ്‌റ്റേറ്റ് റോഡ്, ഡയമണ്ട് റോഡ്, കെസ്സ് റോഡ് എന്നീ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശം), ഗുരുവായൂർ നഗരസഭ ഡിവിഷൻ 2 (പുതിയ എ.കെ.ജി റോഡ് മുഴുവനായും കൊമ്പത്തിയിൽ മില്ലിന്റെ പുറകുവശം ഉൾപ്പെടുന്ന കോളനി പ്രദേശം വരുന്ന ഭാഗവും ആയിരംകണ്ണി റോഡ് പ്രദേശവും), എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 2 (ശങ്കരൻകാവ് റോഡ് മുതൽ മിച്ചഭൂമി റോഡ് അവസാനിക്കുന്നതുവരെയും എൻ.എസ്.എസ് റോഡ്, പുതുരാൻ റോഡ് വരെ), അരിമ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 1 (സി.വി. രാമൻ റോഡിന്റെ ഇരുഭാഗവും അടങ്ങുന്ന പ്രദേശം), 2 (59ാം അങ്കണവാടി മുതൽ നൂലുവള്ളി അരങ്ങൻമൂല വരെയുള്ള ജില്ലാ പഞ്ചായത്ത് റോഡിന്റെ ഇരുവശവും), അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് 8 (ശോഭ ലേബർ ക്യാമ്പ്, പുഴയ്ക്കൽ), ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 4, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 4, 5, 6, 7, 13, 17, 21 എന്നിവയിൽ ഉൾപ്പെടുന്ന പൗണ്ട് സെൻറർ, വേലുപ്പാടം കിണർ, മഠം, പുലികണ്ണി, പാലപ്പിള്ളി, എച്ചിപ്പാറ എന്നീ പ്രദേശങ്ങൾ. കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം ഒഴിവാക്കിയ പ്രദേശങ്ങൾ: കുന്നംകുളം നഗരസഭ ഡിവിഷൻ 30, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 1, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 7, മേലൂർ ഗ്രാമപഞ്ചായത്ത് 3, 4, 5 വാർഡുകൾ. നേരത്തെ പ്രഖ്യാപിച്ച മറ്റിടങ്ങളിൽ നിയന്ത്രണങ്ങൾ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Sponsors