തൃശ്ശൂർ ജില്ലയിൽ 511 പേർക്ക് കൂടി കോവിഡ്, 502 പേർ രോഗമുക്തരായി.

Above Post Pazhidam (working)

തൃശ്ശൂർ : ജില്ലയിൽ വെള്ളിയാഴ്ച്ച 511 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 502 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,398 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,42,943 ആണ്. 5,36,453 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Poonthanam

ജില്ലയിൽ വെള്ളിയാഴ്ച്ച സമ്പർക്കം വഴി 502 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന ഒരാൾക്കും ആരോഗ്യ പ്രവർത്തകരായ 03 പേർക്കും ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Vasudev Inn
Rugmani 700-200

5,398 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,401 പേർക്ക് ആന്‍റിജൻ പരിശോധനയും, 3,820 പേർക്ക് ആർടി പിസിആർ പരിശോധനയും, 177 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 37,05,020 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.47% ആണ്.

First Paragraph Jitesh panikar (working)

ജില്ലയിൽ ഇതുവരെ 40,85,016 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 23,38,506 പേർ ഒരു ഡോസ് വാക്സിനും, 17,46,510 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.