Post Header (woking) vadesheri

ജന സേവന കേന്ദ്രത്തിലെ ജീവനക്കാരിക്ക് തലക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ,

Above Post Pazhidam (working)

ചാവക്കാട് : പാലയൂർ സെന്ററിലുള്ള ജനസേവ കേന്ദ്രത്തിൽ ജീവനക്കാരിയെ രക്തംവാർന്ന നിലയിൽ കണ്ടെത്തി. അണ്ടത്തോട് ചെറായി സ്വദേശി ഇറ്റിലയിൽ രജനി പ്രശാന്ത് (43) നെയാണ് ആക്രമിക്കപെട്ട നിലയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രി ഏഴു മണിയോടെ സ്ഥാപന ഉടമ പാലയൂർ സ്വദേശി അഡ്വ ഇ എം സാജൻ കടയിൽ എത്തിയപ്പോഴാണ് സംഭവം കാണുന്നത്.

Srepathi

സാധാരണ അഞ്ചരമണിയോടെ അടക്കാറുള്ള ജനസേവാ കേന്ദ്രത്തിന്റെ വാതിൽ ചാരിയ നിലയിലായിരുന്നു വാതിൽ തള്ളി അകത്തു കടന്നപ്പോഴാണ് ജീവനക്കാരി തലക്ക് നിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്‌ധ ചികിത്സക്കായി തൃശ്ശൂർ മെടിക്കൽ കോളേജ് ആശു പത്രിയിലേക്ക് മാറ്റി.

മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തലക്ക് കുത്തിയ നിലയിലാണ് മുറിവ് കാണു ആശുപത്രി അധികൃതർ പറഞ്ഞു. തലയിൽ ആന്തരിക രക്തസ്രാവമുള്ളതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് വിവരം. യഥാർത്ഥ കാരണം വ്യക്തമല്ല. പരിക്കേറ്റ രജനിക്ക് വ്യക്തമായി സംസാരിക്കാൻ കഴിയുന്നില്ല . ചാവക്കാട് സി.കെ. രമേഷ്. എസ്.ഐ പ്രീത എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.