Post Header (woking) vadesheri

വില കൂടിയ ഫ്രിജിൽ നിന്ന് അസഹനീയമായ ശബ്ദം,സാംസങ് എം ഡി നഷ്ടം നൽകണം

Above Post Pazhidam (working)

തൃശൂർ : ഫ്രിജിൽ അസഹനീയമായ ശബ്ദവും തണവ് കുറവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പൂങ്കന്നത്തുള്ള ലെനിൻ നഗറിലെ എ.എ.അബ്ദുള്ള ഫയൽ ചെയ്ത ഹർജിയിലാണ് ന്യൂ ഡെൽഹിയിലുള്ള സാംസങ്ങ് ഇന്ത്യാ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.

Srepathi

അബ്ദുള്ള ഉപയോഗിച്ചു വരുന്ന ഫ്രിജിൽ അസഹനീയമായ ഉറക്കെയുള്ള ശബ്ദവും തണവ് കുറവും അനുഭവപ്പെട്ടിരുന്നു. 45,000 രൂപ നൽകിയാണ് ഫ്രിഡ്ജ് വാങ്ങിയത്.പരാതിപ്പെട്ടിട്ടും നിവൃത്തിയൊന്നും ഉണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായിട്ടുള്ളതാകുന്നു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർ മാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, സാംസങ്ങ് കമ്പനിയോട്, ഫ്രിഡ്ജിൻ്റ വില 45,000 രൂപയും, നഷ്ടപരിഹാരവും ചിലവുമായി 35,000 രൂപയും ഹർജിക്കാരന് നല്കണമെന്ന് കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി