
ഗുരുവായൂർ ഏകാദശി, 50.09 ലക്ഷം എസ്റ്റിമേറ്റ്

ഗുരുവായൂർ : ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി പാരമ്പര്യ തനിമയോടെയും ആചാര അനുഷ്ഠാനങ്ങളോടെയും നടത്താൻ ‘ 50,09,000 ( അമ്പത് ലക്ഷത്തി ഒമ്പതിനായിരം രൂപ മാത്രം) രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയതായി ചെയർമാൻ എ വി ഗോപി നാഥ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ക്ഷേത്ര ചടങ്ങുകൾക്കായി (ഏകാദശി, ദ്വാദശി,ത്രയോദശി,
3 ദിവസം) – 3, 44,000 രൂപ,
പ്രസാദ ഊട്ട് (3 ദിവസം) -42,75,000,
ദിത്തത്തിൽ ഉൾപ്പെടാത്ത മറ്റു ആവശ്യ ചെലവുകൾക്കായി 3,90,000 രൂപയും വകയിരുത്തിയിട്ടുണ്ട്.

വെങ്ങാട് ഗോശാല സമഗ്ര വികസന പദ്ധതികൾക്ക് തുടക്കമായി. 70 കോടി രൂപ ചെലവിൽ വെങ്ങാട് ഗോകുലത്തിൻ്റെ സുസ്ഥിര വികസനത്തിനായുള്ള പദ്ധതിയിൽ പശുക്കൾക്ക് സുരക്ഷിത വാസമൊരുക്കാൻ ഷെഡുകൾ, വാട്ടർ മാനേജ്മെൻറ് സംവിധാനം, ട്രീറ്റ് മെൻ്റ് പ്ലാൻ്റ്, ചികിസാകേന്ദ്രം, ക്രിമറ്റോറിയം, റോഡുകൾ, പശു പരിപാലകർക്കായുള്ള സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതിയിലെ പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞു.
പുന്നത്തൂർ കോവിലകത്തെ ചരിത്ര സ്മാരകമാക്കി സംരക്ഷിക്കാനുള്ള 6.40 കോടിയുടെ പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചു കഴിഞ്ഞു.കാലപ്പഴക്കത്താൽ തകർന്ന നാടകശാല ഉൾപ്പെടെ തനിമ നിലനിർത്തി പാരമ്പര്യ ശൈലിയിൽ തന്നെ പുനർനിർമ്മിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്.
മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നു മുതൽ (നവംബർ 17) ശബരിമല തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കും.ക്ഷേത്ര ദർശനത്തിനായി കിഴക്കേ നടയിൽ പ്രത്യേകവരിസംവിധാനം ഏർപ്പെടുത്തും.അയ്യപ്പൻമാർക്ക് സുഗമമായ ക്ഷേത്ര ദർശനം സാധ്യമാക്കും.കൂടാതെ
അയ്യപ്പൻമാർക്ക് വിരിവെക്കാനും വിശ്രമിക്കാനും ക്ഷേത്രം തീർത്ഥക്കുളത്തിന് സമീപം വടക്കേ നടപ്പന്തലിൽ സംവിധാനമൊരുക്കും. അയ്യപ്പൻമാർക്കായി പ്രസാദ ഊട്ട് നൽകും.
രാവിലെ അഞ്ചു മുതൽ എട്ടുവരെ ഇഡ്ഡലിയും ചായയും രാത്രി എട്ടിനുശേഷം ഉപ്പു മാവും ചായയും നൽകും. മണ്ഡലകാലത്തുടനീളം ദേവസ്വം മെഡിക്കൽ സെൻ്ററിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന പ്രഥമചികിത്സാ കൗണ്ടറുകൾ തുടങ്ങും. പാർക്കിങ് കേന്ദ്രങ്ങൾ കൂട്ടാനും കുടിവെള്ളസൗകര്യങ്ങൾ മെച്ചപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
എല്ലാ വാഹന പാർക്കി ങ്ങ് കേന്ദ്രങ്ങളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാ പിക്കും.
പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം കൂട്ടും.പാർക്കിങ് നിരക്കുകൾ പ്രദർശിപ്പിക്കും. പാർക്കിങ്ങ് കേന്ദ്രങ്ങൾ മനസിലാക്കാൻ സൂചനാ ബോർഡുകൾ സ്ഥാപിക്കും. ക്ഷേത്രം വക സ്ഥലങ്ങളിൽ ഭക്തജനങ്ങൾക്കും വാഹനങ്ങൾക്കും സുഗമ സഞ്ചാരം ഒരുക്കാൻ വഴി യോരക്കച്ചവടം നിയന്ത്രിക്കും… ശബരിമല ഒരുക്കങ്ങൾ വിലയിരുത്താൻ നഗരസഭ, പോലീസ്, വിവിധ സർക്കാർ വകുപ്പുകളുടെ മേധാവി മാർ എന്നിവരുടെ യോഗം ദേവസ്വം വിളിച്ചു ചേർത്ത് ക്രമീകരണങ്ങൾ വിലയിരുത്തി

ഭക്തരുടെ സൗകര്യാർത്ഥം ഗുരുവായൂർ ദേവസ്വം ഓഫീസിൽ 2027 ജനുവരി ഒന്നു മുതൽ ഇ ഓഫീസ് സംവിധാനം നടപ്പിലാക്കും. ഫയൽ വർക്ക് സംവിധാനം പൂർണമായും ഇ ഓഫീസിലേക്ക് മാറും. ഭക്ത കേന്ദ്രിതമായ മികച്ച സേവനവും
ഒപ്പം കടലാസ് രഹിത ഓഫീസെന്ന ലക്ഷ്യവും ഫലപ്രദമായി നടപ്പാകും. നെറ്റ് വർക്കിങ്ങ് പ്രവൃത്തികൾക്ക് ടെണ്ടർ നടപടി തുടങ്ങിയിട്ടുണ്ട്.
പൂർണമായും സോഫ്റ്റ് വെയർ അടിസ്ഥാനമാക്കി ദേവസ്വത്തിൻ്റെ അക്കൗണ്ടിങ്ങ് സംവിധാനം നവീനമാക്കും. ദേവസ്വത്തിൻ്റെ എല്ലാ സ്ഥാപനങ്ങളെയും ഡിജിറ്റൽ അക്കൗണ്ടിങ്ങ് സംവിധാനത്തിൻ്റെ പരിധിയിലാക്കും ഇതിനായുള്ള പ്രാഥമിക പഠനം നടത്തിക്കഴിഞ്ഞു. ലോജിക്കൽ സ്റ്റെപ്സ് എന്ന സ്ഥാപനമാണ് സോഫ്റ്റ് വെയർ സൊലൂഷൻസ് ഡവലപ് ചെയ്യുന്നത്.
