Post Header (woking) vadesheri

തൃശൂരിൽ 4,843 പേർക്ക് കൂടി കോവിഡ്, 2,010 പേർ രോഗമുക്തരായി

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ ബുധനാഴ്ച 4,843 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 895 പേരും വീട്ടു നിരീക്ഷണത്തിലുള്ള 34,345 പേരും ചേർന്ന് 40,083 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 2,010 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,37,178 ആണ്. 5,93,370 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Arya bhavan inner

ബുധനാഴ്ച സമ്പർക്കം വഴി 4,809 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 06 പേർക്കും, ആരോഗ്യ പ്രവർത്തകരായ 21 പേർക്കും, ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Second Paragraph  Sarovaram(working)

ഇന്ന് റിപ്പോർട്ട് ചെയ്ത 05 ക്ലസ്റ്ററും ചേർത്ത് നിലവിൽ 36 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.

Third paragraph Saravan bhavan

16,088 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,176 പേർക്ക് ആന്‍റിജൻ പരിശോധനയും, 13,715 പേർക്ക് ആർടി പിസിആർ പരിശോധനയും, 197 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 41,36,658 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

First Paragraph Jitesh panikar (working)

ജില്ലയിൽ ഇതുവരെ 48,09,716 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,46,835 പേർ ഒരു ഡോസ് വാക്സിനും, 21,98,487 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 64,394 പേർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചു. 1,14,039 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.