തൃശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച 2,806 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,602 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,994 ആണ്. തൃശൂര്‍ സ്വദേശികളായ 66 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,09,394 ആണ്. 3,91,524 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.57% ആണ്.
ജില്ലയില്‍ ചൊവ്വാഴ്ച സമ്പര്‍ക്കം വഴി 2,788 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 06 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 ആള്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 199 പുരുഷന്മാരും 226 സ്ത്രീകളും 10 വയസ്സിനു താഴെ 103 ആണ്‍കുട്ടികളും 78 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 236
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 609
സര്‍ക്കാര്‍ ആശുപത്രികളില്‍ – 342
സ്വകാര്യ ആശുപത്രികളില്‍ – 614
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 713
കൂടാതെ 10,674 പേര് വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
3,196 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 385 പേര് ആശുപത്രിയിലും 2,811 പേര് വീടുകളിലുമാണ്.
14,339 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 9,077 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,113 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 149 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 28,80,120 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
.
പരിയാരം, പാമ്പൂര്‍, മൂളളൂര്ക്കര, മുണ്ടൂര്‍, തോളൂര്‍, വെങ്കിടങ്ങ്, പാവറട്ടി, കടപ്പുറം, ഒരുമന്നയൂര്, എന്നിവിടങ്ങളില്‍ നാളെ (01ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന് സ്വീകരിച്ചവര്‍
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,758 41,899
മുന്നണി പോരാളികള്‍ 39,980 27,404
18-44 വയസ്സിന് ഇടയിലുളളവര്‍ 6,34,020 65,243
45 വയസ്സിന് മുകളിലുളളവര്‍ 11,10,125 5,46,048
ആകെ 18,33,883 6,80,594