Header 1 vadesheri (working)

തൃശ്ശൂരിൽ 2,465 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 17.26%

Above Post Pazhidam (working)

First Paragraph Rugmini Regency (working)
  തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച  2,465 പേര്‍ക്ക് കൂടി             കോവിഡ്-19 സ്ഥിരീകരിച്ചു; 2,847 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി  ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം  11,070  ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,57,485 ആണ്. 3,44,573 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.26% ആണ്.

ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 2,441 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 164 പുരുഷന്‍മാരും 174 സ്ത്രീകളും 10 വയസ്സിനു താഴെ 88 ആണ്‍കുട്ടികളും 89 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Amabdi Hadicrafts (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 231
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 611
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 356
  4. സ്വകാര്യ ആശുപത്രികളില്‍ – 487
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 798

കൂടാതെ 6,122 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
3,150 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 346 പേര്‍ ആശുപത്രിയിലും 2,804 പേര്‍ വീടുകളിലുമാണ്.

     14,284 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,034  പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6,033 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 217  പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 26,34,871 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

.
എളവളളി, പുത്തന്‍ചിറ, പാറളം, ചേര്‍പ്പ്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, തോന്നൂര്‍ക്കര, എളനാട്, ദേശമംഗലം എന്നിവിടങ്ങളില്‍ നാളെ (13ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

  വിഭാഗം         ഫസ്റ്റ് ഡോസ്          സെക്കന്റ് ഡോസ്
  1. ആരോഗ്യപ്രവര്‍ത്തകര്‍ 49,455 41,730
  2. മുന്നണി പോരാളികള്‍ 39,542 27,316
  3. 18-44 വയസ്സിന് ഇടയിലുളളവര്‍ 3,78,021 41,383
  4. 45 വയസ്സിന് മുകളിലുളളവര്‍ 9,47,048 4,83,491
    ആകെ 14,14,066 5,93,920