Header Aryabhvavan

ഗുരുവായൂര്‍ ക്ഷേത്രകലാ പുരസ്‌കാരം മണലൂര്‍ ഗോപിനാഥന്

Above article- 1

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്റെ ക്ഷേത്ര കലാ പുരസ്‌കാരം ഓട്ടന്‍തുള്ളല്‍ കലാചാര്യന്‍ മണലൂര്‍ ഗോപിനാഥന്. 25,555 രൂപയും പ്രശസ്തി ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 30ന് അഷ്ടമി രോഹിണി ദിനത്തിൽ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും

Astrologer

തൃശൂർ മണലൂർ സ്വദേശിയായ ഗോപിനാഥൻ 1984 ൽ പൊലീസ് സേനയിൽ ജോലിയിൽ പ്രവേശിച്ച്‌ എസ് ഐ ആയി വിരമിച്ചു . പോലീസിൽ ജോലി ചെയ്യുമ്പോഴും തുള്ളൽ കലയുടെ ഉപാസകൻ ആയിരുന്നു . കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ,, ലക്കിടി കുഞ്ചൻ സ്മാരകത്തിൽ കുഞ്ചൻ പുരസ്‌കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട് . കേരളത്തിനകത്തും പുറത്തും തുള്ളൽ അവതരിപ്പിച്ചിട്ടുള്ള ഗോപിനാഥൻ വലിശ ശിഷ്യ സമ്പത്തിന്റെ ഉടമ കൂടിയാണ്

Vadasheri Footer