Header 1 vadesheri (working)

തൃശൂര്‍ ജില്ലയില്‍ 1,498 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 10.90 %

Above Post Pazhidam (working)

തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച 1,498 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,022 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,937 ആണ്. തൃശൂര്‍ സ്വദേശികളായ 109 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,13,624 ആണ്. 3,01,924 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.90 ശതമാനം ആണ്.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 1,486 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 92 പുരുഷന്‍മാരും 108 സ്ത്രീകളും പത്ത് വയസ്സിനു താഴെ 51 ആണ്‍കുട്ടികളും 55 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 266
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 600
സര്‍ക്കാര്‍ ആശുപത്രികളില്‍ – 307
സ്വകാര്യ ആശുപത്രികളില്‍ – 336
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 714

കൂടാതെ 6,216 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,199 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 268 പേര്‍ ആശുപത്രിയിലും 1,931 പേര്‍ വീടുകളിലുമാണ്.

 13,746 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7,602  പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,911 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 233 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 23,57,348 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 48,832 41,516
മുന്നണി പോരാളികള്‍ 39,209 27,165
18-44 വയസ്സിന് ഇടയിലുളളവര്‍ 2,34,953 26,271
45 വയസ്സിന് മുകളിലുളളവര്‍ 7,88,122 3,88,127
ആകെ 11,11,116 4,83,079