Post Header (woking) vadesheri

തൃശൂരിൽ 1,271 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 13.61%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 1,271 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 3,706 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,832 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,86,547 ആണ്. 4,71,772 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61% ആണ്.

Second Paragraph  Sarovaram(working)
  ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 1,260 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 06 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും,  ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 112 പുരുഷന്‍മാരും 107 സ്ത്രീകളും പത്ത് വയസ്സിനു താഴെ 40 ആണ്‍കുട്ടികളും 55 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 180
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 348
സര്‍ക്കാര്‍ ആശുപത്രികളില്‍ – 219
സ്വകാര്യ ആശുപത്രികളില്‍ – 379
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 791

കൂടാതെ 9,644 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,716 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 199 പേര്‍ ആശുപത്രിയിലും 1,517 പേര്‍ വീടുകളിലുമാണ്.

9,340 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,317 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,670 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 353 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 32,26,476 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

വെങ്കിടങ്ങ്, പൂമല, അവണൂര്‍, വെറ്റിലപ്പാറ, എളവളളി, ഒരുമനയൂര്‍, വെളളാംങ്കല്ലൂര്‍, കാറളം, പുത്തൂര്‍, മാടക്കത്തറ, വാടാനപ്പിളളി, ഏങ്ങണ്ടിയൂര്‍ എന്നിവിടങ്ങളില്‍ നാളെ (29) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യും .
ജില്ലയില്‍ ഇതുവരെ 32,27,055 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,49,651 പേര്‍ ഒരു ഡോസ് വാക്സിനും, 9,77,404 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.