Post Header (woking) vadesheri

തൃശൂരിൽ 1,077 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 15.06%

Above Post Pazhidam (working)

തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച 1,077 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1273 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,592 ആണ്. തൃശൂര്‍ സ്വദേശികളായ 68 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,96,037 ആണ്. 4,85,536 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.06% ആണ്.

Arya bhavan inner

ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 1,070 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Second Paragraph  Sarovaram(working)

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 79 പുരുഷന്‍മാരും 92 സ്ത്രീകളും പത്ത് വയസ്സിനു താഴെ 26 ആണ്‍കുട്ടികളും 40 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 163
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 291
സര്‍ക്കാര്‍ ആശുപത്രികളില്‍ – 217
സ്വകാര്യ ആശുപത്രികളില്‍ – 324
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 205

കൂടാതെ 6,315 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,569 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 173 പേര്‍ ആശുപത്രിയിലും 1,396 പേര്‍ വീടുകളിലുമാണ്.

7,153 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,173പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,750 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 230 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 32,75,906 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

നെന്മണിക്കര, വരന്തരപ്പിളളി, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, പടിഞ്ഞാറെ വെമ്പല്ലൂര്‍, പടിയൂര്‍, കണ്ടാണശ്ശേരി, പാവറട്ടി, നാട്ടിക, എങ്ങണ്ടിയൂര്‍ എന്നിവിടങ്ങളില്‍ നാളെ ചൊവ്വ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്.
ജില്ലയില്‍ ഇതുവരെ 32,43,171 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,54,509 പേര്‍ ഒരു ഡോസ് വാക്സിനും, 9,88,662 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു