Header Saravan Bhavan

തടവുകാർക്ക് മർദ്ദനം , വിയ്യൂരിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Above article- 1

തൃശ്ശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ ഡിജിപി ഋഷിരാജ് സിംഗ് മിന്നല്‍ സന്ദര്‍ശനം നടത്തി. തടവുകാരുടെ പരാതിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു. രാവിലെ 10.30 മുതൽ 12 വരെയുള്ള സമയത്താണ് മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ജയില്‍ ഡിജിപി വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരെ നേരിൽക്കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഉദ്യോഗസ്ഥർ മർദ്ദിക്കുന്നു എന്ന് തടവുകാർ വ്യാപകമായി പരാതിപ്പെട്ടു. ജയിൽ ഡോക്ടറുടെ പരിശോധനാ റിപ്പോർട്ട് തേടുകയും വെൽഫയർ ഓഫീസർമാരുടെ മൊഴിയെടുക്കുകയും ചെയ്തു.

new consultancy

Astrologer

പരാതിയുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മൂന്ന് അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍മാരെ അപ്പോള്‍ത്തന്നെ സസ്പെന്‍ഡ് ചെയ്തു. മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരെയും മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി.

buy and sell new

Vadasheri Footer