
ഗുരുവായൂർ : ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ സുവർണ്ണ ജൂബിലി ദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.ഇതോടനു ബന്ധിച്ച് ബാങ്കിംഗ് മേഖലയിൽ ദീർഘകാലം പ്രവർത്തിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ജീവനക്കാരനായിരുന്ന എം.എം പ്രകാശനെയും സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന പി.കെ ജോർജ്ജിനെയും ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ശശി വാറനാട്, സ്റ്റീഫൻ ജോസ്, സി മുരളി, വി.കെ ജയരാജൻ, അരവിന്ദൻ കോങ്ങാട്ടിൽ, വിശ്വനാഥൻ കോങ്ങാട്ടിൽ, മോഹനൻ പൂകൈതക്കൽ, പി.ആർ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
