Madhavam header
Above Pot

എടക്കഴിയൂർ ആർ പി മുഹമ്മദ്‌ യു പി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

ചാവക്കാട് : എടക്കഴിയൂർ ആർ പി മുഹമ്മദ്‌ മെമ്മോറിയൽ യു പി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. സ്‌കൂളിൽ നിന്നും ഇതുവരെ പഠിച്ചിറങ്ങിയ എല്ലാ വിദ്യാർത്ഥികൾക്കും ഒരുമിച്ചു കൂടാൻ അവസരം നൽകിയ ഈ വേദി ഹൈസ്കൂൾ എച്ച് . എം ജൂലിയ ടീച്ചർ ഉത്ഘാടനം ചെയ്തു സംസാരിച്ചു. പ്രധാനാധ്യാപിക സി. ജെ ലിറ്റി , എൽ. പി പ്രിൻസിപ്പാൾ ഷാനി ഗഫൂർ, യു. പി. സെക്ഷൻ അലുംനി കോർഡിനേറ്റർ വിജോ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു , വിദ്യാർത്ഥികളുടെ കലാ പരിപാടികളും അരങ്ങേറി .

പൂർവ്വ വിദ്യാർത്ഥികളായ കല്ലയിൽ ഷബീർ, കുരുക്കളകത്ത് ബാദുഷ, ഫോട്ടോഗ്രാഫർ സലീം കാദർ എന്നിവരുടെ നേതൃത്വത്തിൽ ആഗസ്റ്റ്‌ 17 ന് അലുംനി കമ്മറ്റി രൂപീകരണത്തിനായി വീണ്ടും കൂടുമെന്ന് തീരുമാനിച്ചു.ഷൈനി ടീച്ചർ നന്ദി

Vadasheri Footer