തൊഴിയൂർ സുനിൽ വധം : അറസ്റ്റിലായ നാല് പ്രതികളുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി
ഗുരുവായൂര്‍ : സുനില്‍ വധകേസില്‍ അറസ്റ്റിലായ നാലു പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഗുരുവായൂരിനടുത്ത് തൊഴിയൂരിലുള്ള സുനിലിന്റെ വീട്ടില്‍ കൊണ്ടുവന്നായിരുന്നു 25 വര്‍ഷത്തിനുശേഷമുള്ള തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതി
ചാവക്കാട് സ്വദേശി മൊയിനുദ്ദീന്‍, വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശി യൂസഫ് അലി, കൊളത്തൂര്‍ സ്വദേശി ഉസ്മാന്‍, ചെറുതുരുത്തി പള്ളം സ്വദേശി പുത്തന്‍ പീടിയേക്കല്‍ സുലൈമാന്‍ എന്നിവരെയാണ് തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിനായി കൊണ്ടുവന്നത്.
സുനിലിനെ വെട്ടിക്കൊലപ്പെടുത്തിയതും വീട്ടുകാരെ ആക്രമിച്ചതും എങ്ങിനെയെന്ന് പ്രതികള്‍ പോലീസിന് വിവരിച്ച് നല്‍കി. 1994 ഡിസംബര്‍ നാലിന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുനിലിനെ തീവ്രവാദസംഘടനയായ ജംഇയത്തുല്‍ ഹിസാനിയുടെ ഒരു സംഘം വീട്ടില്‍ കയറി വെട്ടി കൊന്നത്. കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് സംഭവത്തെ രാഷ്ട്രീയ സംഘട്ടനത്തിന്റെ ഭാഗമായുള്ള കൊലപാതകമായി ചിത്രീകരിച്ചു. ഏഴ് സിപിഎം പ്രവര്ത്തകരും, കോൺഗ്രസിലെ ഒരു വിഭാഗത്തിൽ പെട്ടവരുമായിരുന്നു പ്രതി പട്ടികയിൽ വന്നത് . ഒരു പ്രമുഖന്റെ വീട്ടിലെ സ്ത്രീയുമായുള്ള സുനിലിന്റെ വഴി വിട്ട അടുപ്പമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു . എന്നാൽ പോലീസ് അത് അന്വേഷിക്കാൻ തയ്യാറായില്ല .
സുനിലിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത ആളുമായി അടുത്ത ബന്ധമുള്ള ഗുരുവായൂരിലെ ഒരു പ്രമുഖന്റെ തിരക്കഥ അനുസരിച്ചാണ് പോലീസ് അന്വേഷണം നടന്നത് . അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവ് അടക്കമുള്ള കോൺഗ്രസുകാരെയും മുതുവട്ടൂരിലെ സ്ഥിരം പ്രശ്നക്കാർ ആയിരുന്ന സിപിഎമ്മുകാരെയും പ്രതിപട്ടികയിൽ പെടുത്തിയപ്പോൾ ആർക്കും ഒരു സംശയവും ഉണ്ടായില്ല . സുനിലിന്റെ വീട്ടുകാരെയും പോലീസ് പറഞ്ഞു വിശ്വസിപ്പിച്ചു ഇവരാണ് പ്രതികൾ എന്ന് അതനുസരിച്ചു പോലീസ് പിടികൂടിയ പ്രതികളെ ചൂണ്ടിക്കാട്ടി ഇവരാണ് കൃത്യം ചെയ്‌തെന്ന് സുനിലിന്റെ വീട്ടുകാർ കോടതിയിൽ മൊഴി കൊടുത്തു . പൊറുക്കാൻ കഴിയാത്ത മഹാ അപരാധമാണ് സുനിലിന്റെ വീട്ടുകാരോടും പ്രതികളോടും പോലീസ് അന്ന് ചെയ്തത്
സുനിലിന്റെ വീടിന്റെ പരിസരത്ത് തന്നെ അതുവരെ പോകാത്ത ആളുകളെയാണ് പ്രതികൾ ആക്കിയിരുന്നത് . അന്ന് സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന തെളിവുകൾ ഹാജരാക്കിയ പലരും കോടതിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും സിപി എമ്മുകാരായ മുതുവട്ടൂര്‍ വാകയില്‍ ഗോപിയുടെ മകന്‍ ബിജി, തൈക്കാട് വീട്ടില്‍ മാധവന്റെ മകന്‍ ടി എം ബാബുരാജ്, മുതുവട്ടൂര്‍ രായംമരക്കാര്‍ വീട്ടില്‍ റഫീഖ്, കല്ലിങ്ങല്‍ പറമ്പില്‍ പരേതനായ ഹരിദാസന്‍ എന്നിവരെ കീഴ്‌കോടതി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു . p >
ഇതിനിടെ, ടി പി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തീരദേശ തീവ്രവാദ വിരുദ്ധസ്ക്വാഡിന്റെ വിവിധ കേസന്വേഷണത്തിനിടെ യഥാര്‍ഥ പ്രതികള്‍ വലയിലായി. തീവ്രവാദ സംഘടനയായ ജംഇയത്തുല്‍ ഹിസാനിയ പ്രവര്‍ത്തകരാണ് പിടിയിലായത്. സുനിലിനെയും കുടുംബത്തെയും അക്രമിച്ചതെന്ന് തങ്ങളാണെന്ന് അവര്‍ സമ്മതിച്ചു. സുനിലിന് ചില മുസ്ലീം വീടുകളിൽ അതിരുവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് അന്വേഷണ സംഘത്തോട് ഇവർ വെളിപ്പെടുത്തി
ഇതിനെ തുടര്ന്ന്് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു 2017ലാണ് സര്ക്കാ ര്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. തെളിവില്ലാതെ കൊലപാതകം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ഈ സംഘമാണ് തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തി അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്കു കൈമാറി ഈ റിപ്പോര്ട്ട് പരിശോധിച്ച കോടതി സുനില്വിധക്കേസിലെ പ്രതികളായ ബിജി ബാബുരാജ് റഫീഖ് തുടങ്ങിയവരെ കുറ്റവിമുക്തരാക്കി കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകര്‍ ശങ്കരനാരായണന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജംഇയത്തുല്‍ ഹിസാനിയ നടത്തിയെന്നാരോപിക്കുന്ന എട്ടു കൊലപാതകങ്ങളും പുനരന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു
രണ്ടുവര്ഷമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവില്‍ ,
ആദ്യം മലപ്പുറത്തു വെച്ച് കേസിലെ പ്രതിയായ മൊയ്‌നുദ്ദീന്‍ പിടിയിലാവുന്നത് പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് സുനിലിനെ കൊലപ്പെടുത്തുമ്പോള്‍ ഇയാള്‍ കരാട്ടെ അധ്യാപകനായിരുന്നു ഇപ്പോള്‍ മലപ്പുറത്ത് ഹോട്ടല്‍ തൊഴിലാളിയാണ് .തുടർന്ന് മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല ചേകവന്നൂര്‍ വധക്കേസിലെ മുഖ്യപ്രതിയായ സെയ്ദലവി അന് വരിയാണ് ഈ കേസിലെയും മുഖ്യപ്രതി . പെരുമ്പടപ്പ് സി ഐ കെ എൽ ബിജു , പോലീസുകാരായ ജയപ്രകാശ് , രാജേഷ് പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് തെളിവെടിപ്പിനായി പ്രതികളെ കൊണ്ട് വന്നത് . ഗുരുവായൂർ സി ഐ കെ സി സേതു വിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇവർക്ക് അകമ്പടിയുണ്ടയിരുന്നു
കോടതി പരസ്യം
ബഹു : ചാവക്കാട് സബ് കോടതി മുൻപാകെ
OS 60 / 2019
സുലൈമാൻ…………………………………………………….അന്യായം
ചാവക്കാട് താലൂക്ക് ഒരുമനയൂർ അംശം ദേശത്ത് (പി ഒ ഒരുമനയൂർ 680 512 ) കോതോട്ടിൽ അപ്പുകുട്ടൻ നായർ മകൻ 52 വയസ് അനിൽ കുമാർ …………………………………………എതൃ കക്ഷി …. പ്രതി
മേൽ നമ്പ്രി ലെ പ്രതിക്ക് സമൻസ് കോടതിയിലും വാസ സ്ഥലത്തും വില്ലേജിലും പതിച്ചു നടത്തുന്നതിനായി 03 /12/2 019 തിയ്യതിക്ക് വെച്ചിട്ടുള്ളതാണ് . ടി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം കാലത്ത് 11 മണിക്ക് ബഹു : കോടതി മുൻപാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .
എന്ന് ,പി മുഹമ്മദ് ബഷീർ ,അഡ്വക്കേറ്റ്. ചാവക്കാട്