Madhavam header
Above Pot

ഗുരുവായൂർ പള്ളി റോഡിലെ ബൈക്ക് അപകടത്തിൽ ഒരാൾ കൂടി മരണത്തിനു കീഴടങ്ങി

ഗുരുവായൂർ : ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ പള്ളി റോഡ് തിരിവിൽ നടന്ന ബൈക്ക് അപകടത്തിൽ ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ചിറ്റാട്ടുകര സ്വദേശി കൊണ്ടാര വളപ്പിൽ പുഷ്ക്കരൻ മകൻ കണ്ണൻ (23 )ആണ് മരണപ്പെട്ടത് .
ഞായറാഴ്ച രാത്രി പത്തരയോടെയാണ് സ്‌കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു അപകടം ഉണ്ടായത് .

Astrologer

അപകടം നടന്ന് ഏതാനും സമയത്തിനകം സ്‌കൂട്ടറിന്റെ പിറകിൽ ഇരിക്കുകയായിരുന്ന ഇപ്പോൾ ഗുരുവായൂർ പള്ളിറോഡിൽ താമസിക്കുന്ന പാലുവായ് കേളങ്കണ്ടത്ത് രാജൻ മകൻ രാഹുൽ (22 ) മരിച്ചിരുന്നു .
ഗുരുതരമായി പരിക്കേറ്റിരുന്ന കണ്ണനെയും സുഹൃത്ത് ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി വീട്ടിൽ ജോഷിയുടെ മകൻ ഡാനി (22 )യെയും തൃശൂർ അശ്വനി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന കണ്ണനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു . ഡാനിയും, രാഹുൽ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഓടിച്ചിരുന്ന മുതുവട്ടൂർ സ്വദേശി മുഹമ്മദ് ഹനീഷ് ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുൻപാകെ

OS 60 / 2019

സുലൈമാൻ…………………………………………………….അന്യായം

ചാവക്കാട് താലൂക്ക് ഒരുമനയൂർ അംശം ദേശത്ത് (പി ഒ ഒരുമനയൂർ 680 512 ) കോതോട്ടിൽ അപ്പുകുട്ടൻ നായർ മകൻ 52 വയസ് അനിൽ കുമാർ …………………………………………എതൃ കക്ഷി …. പ്രതി

മേൽ നമ്പ്രി ലെ പ്രതിക്ക് സമൻസ് കോടതിയിലും വാസ സ്ഥലത്തും വില്ലേജിലും പതിച്ചു നടത്തുന്നതിനായി 03 /12/2 019 തിയ്യതിക്ക് വെച്ചിട്ടുള്ളതാണ് . ടി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം കാലത്ത് 11 മണിക്ക് ബഹു : കോടതി മുൻപാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .

എന്ന് ,പി മുഹമ്മദ് ബഷീർ ,അഡ്വക്കേറ്റ്. ചാവക്കാട്

Vadasheri Footer