തൊഴിയൂര്‍ ഉസ്താദ് നാലാംആണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉൽഘാടനം ചെയ്യും

">

ചാവക്കാട് : പണ്ഡിതശ്രേഷ്ഠനുമായിരുന്ന ശൈഖുനാ എം.കെ. ഐ കുഞ്ഞുമുഹമ്മദ് മുസ്ലി യാര്‍ (തൊഴിയൂര്‍ ഉസ്താദ്) നാലംആണ്ട് ജൂലൈ ആറിന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉൽഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . തൊഴിയൂര്‍ ദാറുറഹ്മ യതീംഖാന അങ്കണത്തില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ മുഹമ്മദ് കുട്ടി ബാഖവി ചേകന്നൂര്‍ അധ്യക്ഷത വഹിക്കും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി എം.എം മു ഹിയുദ്ദീന്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണവും, അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും. new consultancy

അനുസ്മരണ സമ്മേളനത്തിന് സമാപനം കുറിച്ച്‌ നടക്കുന്ന ഖതമുല്‍ ഖുര്‍ആന്‍ ദുആ സമ്മേളനത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ നേ തൃത്വം നല്‍കും. സി ടി എം ഒ എ ജനറല്‍ സെക്രട്ടറി എം പി അബ്ദുല്‍ കരീം ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം,സുലൈമാന്‍ ദാരിമി ഏലംകുളം, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം,സി എ മുഹമ്മദ് റഷീദ് നാട്ടിക എന്നിവര്‍ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ സെക്രട്ടറി അബ്ദുല്‍ കരീം ഫൈസി,അബ്ദുല്‍ മജീദ് ഹാജി ,സലാം ബ്ലാങ്ങാട് ,മഹ്റൂഫ് വാഫി. എന്നിവർ പങ്കെടുത്തു

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors