Madhavam header
Above Pot

തിരുനാവായ റെയിൽ പാത അട്ടിമറിക്കപ്പെട്ടത് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾ മൂലം : എൻ.കെ അക്ബർ എം എൽ എ

ഗുരുവായൂർ : ഗുരുവായൂരിൽ നിന്നും തിരുനാവായക്കുള്ള റെയിൽ പാത നിർമ്മാണം അട്ടിമറിക്കപ്പെട്ടത് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾ മൂലമാണ് എന്ന് എൻ.കെ അക്ബർ എം എൽ എ അഭിപ്രായപ്പെട്ടു . ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ-തിരുനാവായ റെയിൽ പാത നിർമ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുന്ന ഭീമ ഹർജിയിലേക്കുള്ള ഒപ്പുശേഖരണത്തിൻ്റെ ഉദ്ഘാടനം നിർവ്വനിക്കുകയായിരുന്നു എം എൽ എ

Astrologer

കേരളത്തിലെ റെയിൽവേ മേഖലയിലെ പോരായ്മകൾ പരിഹരിക്കുന്നതിനും, റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനും, ഗുരുവായൂരിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിനും ഒറ്റകെട്ടായി ശ്രമിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. തിരുനാവായ ലയിൻ നിർമ്മാണമാരംഭിക്കുന്നതിനോടൊപ്പം ഗുരുവായൂർ- പൂങ്കന്നം ലയിനിൽ നിന്ന് വടക്കാഞ്ചേരിയിലേക്ക് ഉള്ള റെയിൽവേ ലയിൻ നിർമ്മാണ സാധ്യത കൂടി പരിശോധിക്കണമെന്ന് അക്ബർ ആവശ്യപ്പെട്ടു.

ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ്, സെക്രട്ടറി ആർ.രവികുമാർ, ഖജാൻജി വി.പി ആനന്ദൻ എന്നിവർ പ്രസംഗിച്ചു.

സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 1O മണി മുതൽ വൈകീട്ട് 5 മണി വരെ ഗുരുവായൂർ കിഴക്കെ നടയിലും പടിഞ്ഞാറെ നടയിലും പ്രത്യേകം കൗണ്ടറുകൾ സ്ഥാപിച്ച് ഒപ്പ് ശേഖരണം നടത്തി.കൂടാതെ ഗുരുവായൂരിലെ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ പ്രത്യേക നിവേദനം കൂടി ഉൾപ്പെടുത്തിയാണ് ഭീമ ഹർജി തയ്യാറാക്കിയിട്ടുള്ളത്.

വിഷയം സംബന്ധിച്ച് ഇന്ന് ഗുരുവായൂർ സന്ദർശിച്ച മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനുമായി ദൃശ്യ ഭാരവാഹികൾ ചർച്ച നടത്തുകയും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള നിവേദനവും നൽകി.

Vadasheri Footer