Above Pot

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിക്കാനുള്ള നീക്കം അംഗീകരിക്കില്ല : ആന ഉടമസ്ഥ ഫെഡറേഷന്‍

ഗുരുവായൂർ : ലക്ഷക്കക്കിന് ആന പ്രേമികളുടെ ആരാധനാപാത്രവും നാട്ടാനകളിലെ ഏറ്റവും പൊക്കമുള്ള ആനയുമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിക്കാനുള്ള നീക്കം അംഗികരിക്കില്ലെന്ന് ആന ഉടമസ്ഥ ഫെഡറേഷന്‍ (എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍) വ്യക്തമാക്കി.

ആനയെ പരിശോധിച്ച വനം വകുപ്പ് വിദഗ്ധ സമിതി ആനയെ തൃശൂര്‍ ജില്ലയില്‍ ആഴ്ചയില്‍ മൂന്നു ദിവസം എഴുന്നള്ളിക്കാം എന്ന് വ്യക്തമാക്കിയിരുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. കലക്ടര്‍ ചെയര്‍മാനായ ജില്ല ഉല്‍സവ മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം എടുക്കും മുമ്ബ് ആനയെ നിരോധിച്ചുവെന്നു പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യമാണെന്ന് കേരള എലിഫന്റ് ഓണേഴസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ പറഞ്ഞു.
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ വീണ്ടും സുരക്ഷിതമായി എഴുന്നള്ളിക്കാന്‍ ആന ഉടമസ്ഥ ഫെഡറേഷന്‍ ജില്ലാ ഭരണകൂടത്തെയും സര്‍ക്കാരിനെയും സമീപിക്കും. ആനയെ നിരോധിക്കുവാന്‍ എകപക്ഷിയമായി തിരുമാനിച്ചാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് രുപം നല്‍കുംമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. അഞ്ചംഗ സമിതിയെയാണ് ആനയെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ചിരുന്നത്. കോട്ടപ്പടിയിലെ ചേമ്പാലകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ട് വന്ന ആന രണ്ടു പേരെ കൊലപ്പെടുത്തിയതോടെയാണ് ആനക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്