728-90

ഗുരുവായൂരിലെ കുടിവെള്ള ക്ഷാമം , കൗൺസിൽ യോഗത്തിൽ ഒഴിഞ്ഞ കുടവുമായി കൗൺസിലർ

Star

ഗുരുവായൂർ : കുടിവെള്ള ക്ഷാമം രൂക്ഷമായ പലവാർഡുകളിലും നഗര സഭ കുടിവെള്ളം എത്തിക്കുന്നില്ലെന്ന് പരാതിപെട്ട് പ്രതിപക്ഷ കൗൺസിലർ ആന്റോ തോമസ്ഒഴിഞ്ഞ കുടവുമായി കൗൺ സിൽ യോഗത്തിൽ പ്രതിഷേധിച്ചു . എന്നാൽ കുടി വെള്ള വിതരണം നഗരസഭയിൽ കാര്യക്ഷമായി നടക്കുന്നെണ്ടെന്ന് പറഞ്ഞു ഭരണ പക്ഷ കൗൺസിലർമാർ ഇതിനെ നേരിട്ടു . കുടിവെള്ള വിതരണത്ത കുറിച്ച് വിശദീകരിക്കാൻ ഹെൽത്ത് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടപ്പോൾ ആന്റോ തോമസ് പറയുന്നത് അസംബന്ധമാണെന്ന് എച് എസ് പറഞ്ഞത് വിവാദമായി . തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരോട് ഉദ്യോഗസ്ഥർ ഇത്തരം വാക്കുകൾ ഉപയോഗിക്കരുതെന്ന് കുന്നിക്കൽ റഷീദ് ആവശ്യപ്പെട്ടു . നേരത്തെ കൊതുകിന് ഫോഗിംഗ് നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ് എന്ന് കൗൺസിലിൽ എച് എസ് അഭിപ്രായപെട്ടതും ഏറെ വിവാദമായിരുന്നു .

എന്നാൽ തൻറെ വാർഡിലെ വിവിധ സ്ഥലങ്ങളിൽ ആയി അഞ്ചു ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഓരോ ദിവസവും ഓരോ ടാങ്കിൽ മാത്രമാണ് നഗര സഭ വെള്ളം നിറക്കുന്നതെന്നും അതുകൊണ്ട് ഫലത്തിൽ ഓരോ സ്ഥലത്തും അഞ്ചു ദിവസം കൂടുമ്പോൾ മാത്രമാണ് വെള്ളം ലഭിക്കുന്നതെന്നും ആന്റോ തോമസ് വിശദീകരിച്ചു . ഇതിനു ശേഷം ഒഴിഞ്ഞ കുടം ചെയർ പേഴ്‌സണ് സമർപ്പിച്ചു . കുടി വെള്ള ക്ഷാമ മുള്ള 40 വാർഡുകളിൽ ആയി 59 ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞ എച് എസ് ഓരോ വാർഡിലും സ്ഥാപിച്ച ടാങ്കുകളുടെ എണ്ണം വായിച്ചു വന്നപ്പോൾ തൊണ്ണൂറോളം ടാങ്കുകളുടെ എണ്ണമാണ് ലഭിച്ചത് . അതിരൂക്ഷമായ വരൾച്ച കാലത്ത് കുടിവെള്ള വിതരണത്തിൽ നഗര പുലർത്തുന്ന ഉദാസീനത എത്രത്തോളമുണ്ടെന്ന് ഇതിലൂടെ പുറത്ത് വന്നു .

തന്റെ വാർഡിൽ ഓട്ടയുള്ള ടാങ്ക് വച്ച് വെള്ളം നിറച്ചത് അപ്പോൾ തന്നെ ചോർന്നു പോയി എന്ന് ഷൈലജ ദേവൻ ആരോപണം ഉന്നയിച്ചപ്പോൾ എം സീൽ വെച് ഓട്ട അടക്കുവാൻ ചെയർ പേഴ്സൺ വി എസ് ആവശ്യപ്പെട്ടു . എന്നാൽ തന്റെ പണി അതല്ല എന്ന് ഷൈലജ ദേവൻ തിരിച്ചടിച്ചു . കുടി വെള്ള വിതരണത്തെ കുറിച്ച് ചർച്ച ചെയ്യാനുള്ള കൗൺസിൽ നേരത്തെ വിളക്കാതെ മാർച്ച് 29 ലേക്ക് ആക്കിയതിനെ എ ടി ഹംസ ചോദ്യം ചെയ്തു . റബർ സ്റ്റാമ്പ് ചെയർ മാൻ ആയതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും പറഞ്ഞു വച്ചു ,തൈക്കാട്ട് ഭൂഗർഭ ജലം എടുക്കുന്ന പി എസ് ജോണിന്റെ സ്ഥലം നഗര സഭ ഏറ്റെടുക്കണമെന്ന് ഹംസയും , ജലീലും ആവശ്യപ്പെട്ടു . കുടി വെള്ള വിതരണം ശാസ്ത്രീയമായി നടപ്പിലാക്കണമെന്ന് ആർ വി മജീദും പി എസ് രാജനും അഭിപ്രായപ്പെട്ടു . കുടിവെള്ള വിതരണം കാര്യക്ഷമ മാക്കണമെന്നു മുൻ ചെയർമാൻ ടി ടി ശിവദാസ് ആവശ്യപ്പെട്ടു .

നഗര സഭ ബസ് സ്റ്റാന്റിലെ ശുചി മുറി അഞ്ചു ശതമാനം വർധനവിന് നിലവിലുള്ള കരാറുകാരന് നീട്ടികൊടുക്കാൻ തീരുമാനിച്ചു . എല്ലാ കാലത്തും വിവാദമാകുന്ന അമ്പാടി ഡോർമിറ്ററി റീടെൻഡർ നടത്തണമെന്ന് ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്ന് ഒടുവിൽ പ്രതിപക്ഷം ഇറങ്ങി പോക്ക് നടത്തി . പടിഞ്ഞാറേ നടയിലെ ഗസ്റ്റ് ഹൗസ് നാലു ലക്ഷത്തിന് നൽകിയിരുന്നത് ടെൻഡർ ചെയ്തപ്പോൾ 50 ലക്ഷം രൂപയാണ് ലഭിച്ചതെന്നും പ്രതിപക്ഷം ചൂണ്ടി കാട്ടി . പൊളിക്കാൻ പോകുന്ന കെട്ടിടം ആരും ലേലത്തിൽ എടുക്കില്ലെന്ന് ഭരണ പക്ഷം വാദിച്ചു . എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി പൊളിച്ചു പണി തുടങ്ങിയിട്ടെന്നും ഇത് വരെ എവിടെയും എത്തിയിട്ടില്ല എന്ന് പ്രതിപക്ഷംതിരിച്ചടിച്ചു . പണി എന്ന് ആരംഭിക്കാൻ കഴിയുമെന്ന് കൗൺസിലിൽ പറയാൻ സാധിക്കുന്നില്ലെന്നും നഗര സഭക്ക് കിട്ടേണ്ട വരുമാനം നഷ്ടപ്പെടുത്തി കരാറുകാരെ സഹായിക്കുന്ന നിലപാട് ആണ് ഭരണ പക്ഷം കൈകൊള്ളുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു . .വൈസ് ചെയർ മാൻ കെ പി വിനോദ് ,ബാബു ആളൂർ , വിവി ധ് ,ഷനിൽ ,മാഗി .സുരേഷ് വാരിയർ , തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു