Header 1 = sarovaram
Above Pot

ഗുരുവായൂർ തന്ത്രിയുടെ നിര്യാണത്തിൽ ദേവസ്വം ഭരണ സമിതി ദുഃഖം രേഖപ്പെടുത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ഗുരുവായൂർ ദേവസ്വം ഭരണ സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി . ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന അനുശോചനയോഗത്തിൽ ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് അധ്യക്ഷനായിരുന്നു . ഭരണസമിതി അംഗങ്ങളായ അഡ്വ.കെ.വി.മോഹന കൃഷ്ണൻ , .എ.വി.പ്രശാന്ത് , അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ , വിവിധ വകുപ്പ് മേധാവികൾ , ജീവനക്കാർ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു .

Astrologer

നേരത്തെ ഗുരുവായൂർ ദേവസ്വത്തെ പ്രതിനിധികരിച്ച് ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് , ഭരണ സമിതി അംഗങ്ങളായ.എ.വി.പ്രശാന്ത് , .കെ.വി.മോഹനകൃഷ്ണൻ , അഡ്മിനിസ്ട്രേറ്റർ .കെ.പി.വിനയൻ എന്നിവർ മലപ്പുറം എരമംഗലത്തെ പുഴക്കര ചേന്നാസ് മനയിലെത്തി ഭൗതികശരീരത്തിൽ പുഷ്പചക്രമർപ്പിച്ചു .

ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി. മനോജ് , .കെ.ഗീത പബ്ലിക്കേഷൻസ് അസിസ്റ്റന്റ മാനേജർ . കെ.ജി.സുരേഷ്കുമാർ , പബ്ലിക്ക് റിലേഷൻസ് ഓഫീസർ .വിമൽ ജി . നാഥ് എന്നിവരും അന്തിമോ പചാരം അർപ്പിക്കാനെത്തിയിരുന്നു

Vadasheri Footer