Header 1 = sarovaram
Above Pot

ചാവക്കാട് നഗര സഭ മുൻ വൈസ് ചെയർ മാൻ മടപ്പേൻ അബൂബക്കർ 70 നിര്യാതനായി

ചാവക്കാട് : ചാവക്കാട് നഗര സഭ മുൻ വൈസ് ചെയർ മാൻ ബ്ലാങ്ങാട് ബീച്ച് മടപ്പേൻ അബൂബക്കർ 70 നിര്യാതനായി . ഭാര്യ നൂർജ , കബറടക്കം നടത്തി , കോൺഗ്രസ് സജീവ പ്രവർത്തകൻ ആയിരുന്ന അബൂബക്കറിന് നഗര സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകിയില്ല തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു . ഇരു സ്ഥാനാർത്ഥികൾക്കും തുല്യ വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിൽ ആണ് കൗൺസിലർ ആയത് .നഗരസഭയിലും ഇരു പക്ഷത്തും അംഗ സംഖ്യ തുല്യമായപ്പോൾ വൈസ് ചെയർ മാൻ സ്ഥാനം സ്വീകരിച്ച് യു ഡി എഫിന് പിന്തുണ നൽകി . ചാവക്കാട് നഗര സഭയിലെ അവസാനത്തെ യു ഡി എഫ് ഭരണമായി അത് മാറി

Vadasheri Footer