Header 1 = sarovaram
Above Pot

ദേവസ്വത്തിന്റെ വ്യാജ ഐ.ഡി. തയ്യാറാക്കി തട്ടിപ്പ്. അഡ്മിനിസ്‌ട്രേറ്റർ പോലീസിൽ പരാതി നൽകി

ഗുരുവായൂർ : ദേവസ്വത്തിന്റെ വ്യാജ ഐ.ഡി. തയ്യാറാക്കി തട്ടിപ്പ് നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ പോലീസിൽ പരാതി നൽകി . ദേവസ്വം യു ട്യൂബ് ചാനലിലെ ഡോക്യുമെന്ററി മോഷ്ടിച്ച് സംപ്രേഷണം ചെയ്തതിനും ദേവസ്വം ഫേസ് ബുക്ക് പേജ് എന്ന് തെറ്റിധരിപ്പിച്ച് ഭക്തരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നവർക്കായി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി .

Astrologer

ഒക്ടോബർ 25 – നാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത് . ഗുരുവായൂർ ദേവസ്വത്തിനുവേണ്ടി ശരത് എ ഹരിദാസൻ സംവിധാനം ചെയ്യ അഖിലം മധുരം – ഗുരുവായൂരിന്റെ ഇതിഹാസം ‘ എന്ന ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ശനിയാഴ്ച ( ഒക്ടോബർ 2 3 ) ഉച്ചക്ക് 2 – ൽ ദേവസ്വത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്നു . ദേവസ്വം സംപ്രേഷണം ചെയ്തതിനു പിന്നാലെ ഡോക്യുമെന്ററി പൂർണ്ണമായും മോഷ്ടിച്ച് ശ്രീഗുരുവായൂരപ്പൻ , സോമൻ പണിക്കർ എന്നീ പേജുകളിലൂടെ തുടർച്ചയായി സംപ്രേഷണം ചെയ്തു .

ഇതുമൂലം ദേവസ്വത്തിനു ലഭിക്കേണ്ട വരുമാനം നഷ്ടമായി . ശ്രീഗുരുവായൂരപ്പൻ എന്ന ഫേസ്ബുക്ക് പേജിൽ ദേവസ്വത്തിന്റെ ഔദ്യോഗിക പേജ് എന്ന് തെറ്റിധരിപ്പിക്കുന്നതിനായി ദേവസ്വം ത പാൽ വിലാസമാണ് നൽകിയിക്കുന്നത് . കൂടാതെ ഗുരുവാ യൂർ ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്പേജ് പ്രദർശിപ്പിച്ചിട്ടുമുണ്ട് . ഈ പേജിന്റെ അഡ്മിൻ സോമൻ പണിക്കർ എന്നയാണെന്നാണ് ലഭിക്കുന്ന വിവരം . ഗുരുവായൂർ ദേവസ്വം വെബ് പേജാണെന്ന് ഭക്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ദേവസ്വം അനു മതി ഇല്ലാതെ ഡോക്യുമെന്ററി മോഷ്ടിച്ച് സംപ്രേഷണം ചെയ്തതിൽ ദേവസ്വത്തിനുണ്ടായ നഷ്ടത്തിൽ ഉത്തര വാദികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം , സൈബർ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതി . പരാതിക്ക് പിൻബലമേകുന്ന രേഖകളും തെളിവുകളും പോലീസിന് കൈമാറിയിട്ടുണ്ട്

Vadasheri Footer