Madhavam header
Above Pot

“താങ്കളും രക്ഷകനാണ്‌” , ചാവക്കാട് പ്രഥമ ശുശ്രൂഷ സാക്ഷരതാ യജ്ഞം

ചാവക്കാട്: സമ്പൂര്‍ണ പ്രഥമ ശുശ്രൂഷ സാക്ഷരതാ നഗരസഭയാക്കി ചാവക്കാടിനെ മാറ്റുന്നതിനുള്ള യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കും.നഗരസഭാ ഭരണസമിതിയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് നൂതനമായ പദ്ധതി നഗരസഭ ആവിഷ്‌ക്കരിച്ചത്.ഹൃയയാഘാതം,ആത്മഹത്യാശ്രമം, വെള്ളത്തില്‍ മുങ്ങിപ്പോവല്‍, മിന്നലാഘാതം, വൈദ്യുതാഘാതം അപസ്മാരം, തലചുറ്റല്‍, പൊള്ളല്‍, പാമ്പുകടി, നായ പോലെ പേയുള്ള ജീവികളുടെ കടിയേല്‍ക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് രോഗിക്ക് നല്‍കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭയില്‍ ഒരു വീട്ടില്‍ ഒരാളെയെങ്കിലും ഇത്തരത്തില്‍ പ്രഥമശുശ്രൂഷ നല്‍കി ബോധവത്ക്കരിക്കുകയാണ് ”താങ്കളും രക്ഷകനാണ്” എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

.ചാവക്കാട് താലൂക് ആശുപത്രിയുടെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെയാണ് നഗരസഭ ഇത് നടപ്പാക്കുന്നത്. പ്രഥമ ശുശ്രൂഷ നല്‍കേണ്ടതെങ്ങനെയെന്ന അറിവു ലഭിക്കുന്നതിലൂടെ പല മനുഷ്യജീവിതങ്ങളും രക്ഷിക്കാന്‍ കഴിയുമെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ചൊവ്വാഴ്ച ഒാരോ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വൊളന്റിയര്‍മാര്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കും. തുടര്‍ന്ന് ഒരു വാര്‍ഡിനെ നാല് ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടവര്‍ക്കായി പരിശീലനം നല്‍കും.

Astrologer

പരിശീലനം ലഭിച്ച വൊളന്റിയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്‍.എസ്.എസ്.വൊളന്റിയര്‍മാര്‍,സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുക.വീടുകള്‍ക്കു പുറമെ സ്‌കൂളുകള്‍,വ്യാപാര,വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കും പരിശീലനം നല്‍കും. നഗരസഭയുടെ നാലാം വാര്‍ഷിക ദിനമായ നവംബര്‍ 18-ന് പ്രഥമ ശുശ്രൂഷാ സാക്ഷരത നേടിയ ആദ്യ നഗരസഭയായി ചാവക്കാടിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് നടക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ എ.എ.മഹേന്ദ്രന്‍, കെ.എച്ച്.സലാം, എ.സി.ആനന്ദന്‍, എം.ബി.രാജലക്ഷ്മി, സഫൂറ ബക്കര്‍, കൗണ്‍സില്‍ എ.എച്ച്.അക്ബര്‍,താലൂക് ആശുപത്രി സൂപ്രണ്ട് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Vadasheri Footer