Madhavam header
Above Pot

കരിമ്പനയ്ക്ക് വംശനാശം: പോംവഴി നിർദ്ദേശിച്ച അധ്യാപികയ്ക്ക് ഒന്നാം സ്ഥാനം.

കുന്നംകുളം : കരിമ്പനയ്ക്ക് വംശനാശം, പോംവഴി നിർദ്ദേശിച്ച അധ്യാപികയ്ക്ക് ഒന്നാം സ്ഥാനം .പാലക്കാട് കരിമ്പനകളുടെ നാടാണ്. എന്നാൽ പാലക്കാട് ജില്ലയിൽ നെൽപ്പാടങ്ങളുടെ ഓരത്തും തൊടികളിലുമൊന്നും ഇപ്പോൾ പണ്ടത്തെ പോലെ കരിമ്പനകളെ കാണാറില്ല. എല്ലാം വേരുണങ്ങി വംശനാശം സംഭവിച്ചു. കരിമ്പനയെ സംരക്ഷിച്ചു നിർത്താനും അതിലൂടെ അതിന്റെ ഉല്ലന്നങ്ങൾ ഔഷധങ്ങളാക്കി മാറ്റാനും കഴിയുമെന്ന അവകാശവാദവുമായി ശാസ്ത്രമേളയ്‌ക്കെത്തിയ പാലക്കാട് കിണാശ്ശേരി എ എം യു പി സ്‌കൂളിലെ അധ്യാപിക കെ ആർ ബിന്ദുവിന് ഒന്നാം സ്ഥാനവും എ ഗ്രേഡും. ശാസ്‌ത്രോത്സവത്തിൽ പ്രൈമറി ടീച്ചർ പ്രോജ്ക്ട് അവതരിപ്പിച്ചതിനാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും.

കെ ആർ ബിന്ദു പാലക്കാടൻ ഗ്രാമമായ തരൂരിൽ മാത്രം നൂറു വീടുകളിൽ നടത്തിയ സർവേയുടെ ഫലം ഞെട്ടിക്കുന്നതാണ്. 2014 വരെ നൂറു വീടുകളിൽ 851 കരിമ്പനകൾ ഉണ്ടായിരുന്നുവെങ്കിൽ 2019 ൽ അത് വെറും 146 ആയി ചുരുങ്ങിയതായി ഇവർ പറയുന്നു. വംശനാശം സംഭവിക്കുന്ന ഔഷധ ഗുണമുള്ള വൃക്ഷങ്ങളെ കണ്ടെത്തി ഗവേഷണം നടത്തുന്ന ഇവർ കരിമ്പനയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് നിവേദനം നൽകുകയും ചെയ്തു. തരൂർ പഞ്ചായത്തിൽ ഇതിനുള്ള ബോധവത്ക്കരണം നടത്തുകയും ചെയ്യുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി വീടുകൾ തോറും വിത്തുമുളപ്പിച്ച് തയ്യാറാക്കിയ കരിമ്പന ത്തൈകളും ഇവർ വിതരണം ചെയ്തു വരുന്നുണ്ട്.

Astrologer

കരിമ്പനയിൽ നിന്നു ലഭിക്കുന്ന പനങ്കൂമ്പ്, പനം ശർക്കര, പനങ്കള്ള്, പന നൊങ്ക് എന്നിവയെല്ലാം ആയുർവേദ മരുന്നിന് ലഭ്യമാക്കാനും ഇവർ ബോധവത്ക്കരണം നടത്തുന്നുണ്ട്. കൂടാതെ കരിമ്പനയോല കൊണ്ടു നിർമിച്ച പായ, കുട, പന്ത്, പടക്കം മുതലായവയും ഇവർ ഗവേഷണ ഫലമായി തയ്യാറാക്കിയിട്ടുണ്ട്. കരിമ്പനയുടെ വിത്തുമുളപ്പിച്ച് വിതരണം നടത്താനും സംസ്ഥാനത്താകെ ഇവ വ്യാപിപ്പിക്കാനും താത്പര്യമുണ്ടെന്നും ഈ അധ്യാപിക പറയുന്നു

Vadasheri Footer