Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Above Post Pazhidam (working)


ഗുരുവായൂർ : ദേവസ്വം മെഡിക്കൽ സെന്റർ, ക്ഷേത്രത്തിൽ ഒഴിവുള്ള മദ്ദളം പ്രവൃത്തി എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ സെന്ററിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2, ഗുരുവായൂർ ക്ഷേത്രത്തിൽ മദ്ദളം അടിയന്തര പ്രവൃത്തി എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 12 ന്  രാവിലെ 10 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. ഹോസ്പിറ്റൽ അറ്റന്റഡ് ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2021 ജനുവരി ഒന്നിന് 18 നും 36 നും മധ്യേ പ്രായമുള്ളവരും ഏഴാം ക്ലാസ് പാസായവരും ആയിരിക്കണം. രണ്ടു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

മദ്ദള പ്രവൃത്തിക്ക് 20 നും 36 നും മധ്യേ പ്രായമുള്ളവരും മലയാളം എഴുതാനും വായിക്കാനും അറിയുന്നവരും മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം. താല്പര്യമുള്ള ഹിന്ദുക്കളായവർ ബന്ധപ്പെട്ട അസൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽ രേഖ എന്നിവയും അവയുടെ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0487 – 2556335